[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

എം ജി ആർ ആയി ഇന്ദ്രജിത്; ടീസർ ആദ്യം അയച്ചു കൊടുത്ത് ലാലേട്ടന് എന്ന് താരം

കംപ്ലീറ്റ് ആക്ടർ മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ് മണി രത്‌നം ഒരുക്കിയ ഇരുവർ എന്ന തമിഴ് സിനിമയിലേതു. ഇന്ത്യൻ സിനിമയിലെ തന്നെ ക്ലാസ്സിക്കുകളിൽ ഒന്നായി വിലയിരുത്തപ്പെടുന്ന ഈ ചിത്രത്തിലെ മോഹൻലാലിന്റെ പ്രകടനം അന്തരാഷ്ട്ര തലത്തിൽ തന്നെ അദ്ദേഹത്തിന് ശ്രദ്ധ നേടി കൊടുത്തിരുന്നു. എം ജി ആർ- കരുണാനിധി ബന്ധത്തെ ആസ്പദമാക്കി ആണ് മണി രത്‌നം ഈ ചിത്രം ഒരുക്കിയത്. എം ജി ആറിന്റെ കഥാപാത്രം ആണ് മോഹൻലാൽ അതിൽ അവതരിപ്പിച്ചത്. കരുണാനിധി ആയി എത്തിയത് പ്രകാശ് രാജ് ആയിരുന്നു. ഇപ്പോഴിതാ ആ ചിത്രം റിലീസ് ചെയ്തു 23 വർഷങ്ങൾക്കു ശേഷം മലയാളത്തിൽ നിന്ന് ഒരു നടൻ കൂടി എം ജി ആർ ആയി അഭിനയിച്ചിരിക്കുകയാണ്.

അന്തരിച്ച പ്രശസ്ത നടിയും മുൻ തമിഴ് നാട് മുഖ്യമന്ത്രിയുമായിരുന്ന ജയലളിതയുടെ ജീവിത കഥ പറയുന്ന ക്വീൻ എന്ന വെബ് സീരിസിൽ മലയാള താരം ഇന്ദ്രജിത് സുകുമാരൻ ആണ് എം ജി ആർ ആയി അഭിനയിച്ചിരിക്കുന്നത്. പ്രശസ്ത സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ ഈ സീരിസിൽ രമ്യ കൃഷ്ണൻ ആണ് ജയലളിത ആയി അഭിനയിച്ചിരിക്കുന്നത്. ഇതിന്റെ ടീസർ സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റായിരുന്നു. ടീസർ പുറത്തു വന്നപ്പോൾ താനത് ആദ്യം അയച്ചു കൊടുത്തത് ലാലേട്ടന് ആണെന്നും അദ്ദേഹം അത് കണ്ടു തന്നെ അനുമോദിച്ചു എന്ന കാര്യവും ഇന്ദ്രജിത് പറയുന്നു. ടീസറിലെ ഇന്ദ്രജിത്തിന്റെ ലുക്കും സീനുകളും ഏറെ അഭിനന്ദനം നേടിയിരുന്നു. രണ്ടു ദിവസം മുൻപാണ് ഈ വെബ് സീരിസ് റിലീസ് ചെയ്തത്. മികച്ച പ്രതികരണം ആണ് ക്വീൻ നേടിയെടുക്കുന്നത്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

3 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

4 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

6 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.