[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

നയൻ(9) സിനിമയെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തി പൃഥ്വിരാജ് സുകുമാരൻ.!

ഈ വർഷത്തെ പൃഥ്വിരാജ് സുകുമാരന്റെ ആദ്യ റിലീസ് ആയി എത്താൻ പോകുന്ന ചിത്രമാണ് ജെനൂസ് മുഹമ്മദ് തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത നയൻ എന്ന ചിത്രം. വരുന്ന ഫെബ്രുവരി ഏഴിന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അദ്ദേഹവും ഭാര്യ സുപ്രിയയും ചേർന്ന് നിർമ്മിക്കുന്ന ആദ്യ ചിത്രമാണ്. ഹോളിവുഡ് ഭീമന്മാരായ സോണി പിക്ചേഴ്സ് ആദ്യമായി നിർമ്മാണ പങ്കാളി ആവുന്ന സൗത്ത് ഇന്ത്യൻ ചിത്രം എന്ന നിലയിലും നയൻ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പ്രേക്ഷകരുമായി പങ്കു വെച്ചിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരൻ.

ഒൻപതു ദിവസം കൊണ്ട് നടക്കുന്ന, ഒരു ഗ്ലോബൽ ഇവെന്റിന്റെ പശ്ചാത്തലത്തിൽ പറയുന്ന ഒരച്ഛന്റെയും മകന്റെയും കഥയാണ് നയൻ എന്നാണ് പൃഥ്വിരാജ് പറയുന്നത്. ഒരു ഹൊറർ ത്രില്ലർ എന്ന രീതിയിലും, ഒരു സൈക്കോളജിക്കൽ  ത്രില്ലെർ എന്ന രീതിയിലും സയൻസ് ഫിക്ഷൻ ചിത്രം എന്ന രീതിയിലും ഒക്കെ നയൻ പ്രേക്ഷകർക്ക് പുതിയ ഒരു അനുഭവം സമ്മാനിക്കും എന്നാണ് പ്രതീക്ഷയെന്നു അദ്ദേഹം പറയുന്നു. അതോടൊപ്പം  വളരെ ഇമോഷണൽ ആയ ഒരു കഥയും നയൻ പറയുന്നുണ്ട്. വി എഫ് എക്‌സിനു കൂടുതൽ പ്രാധാന്യം ഉള്ള കഥയാണ് ഈ ചിത്രം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. അഭിനന്ദം രാമാനുജൻ എന്ന ക്യാമറാമാന്റെ ബ്രില്യന്റ് വർക്ക് ആണ് നയനിൽ നമ്മുക്ക് കാണാൻ സാധിക്കുക എന്നും പൃഥ്വിരാജ് പറയുന്നു.

വ്യത്യസ്ത ചിത്രങ്ങളുടെ വക്താവായി നിൽക്കുന്ന താൻ നിർമ്മിക്കുന്ന ആദ്യ ചിത്രവും അത്തരത്തിൽ ഉള്ളതാവണം എന്ന ചിന്തയിൽ നിന്നാണ് നയൻ നിർമ്മിക്കാൻ തീരുമാനിച്ചത് എന്നും മലയാളത്തിൽ ഇതുവരെ പറയാത്ത ഒരു കഥ തന്നെയാണ് ഈ ചിത്രം പറയുന്നതെന്നാണ് തന്റെ വിശ്വാസം എന്നും അദ്ദേഹം വിശദമാക്കി. വലിയ ബഡ്ജറ്റില് ആണ് നയൻ ഒരുക്കിയത് എങ്കിലും തുടക്കത്തിൽ തങ്ങൾ പ്ലാൻ ചെയ്ത ബജറ്റ് ഈ ചിത്രത്തിന് ആയിട്ടില്ല എന്നും അതിന്റെ ക്രെഡിറ്റ് സംവിധായകനും സാങ്കേതിക പ്രവർത്തകർക്കും ആണെന്നും  അദ്ദേഹം പറഞ്ഞു. ഒട്ടേറെ വ്യത്യസ്ത തലങ്ങളിലൂടെ കടന്നു പോകുന്ന ഒരു ദൃശ്യാനുഭവം ആയിരിക്കും നയൻ എന്ന് തന്നെയാണ് പൃഥ്വിരാജ് സൂചിപ്പിക്കുന്നത്. പ്രകാശ് രാജ്, മമത മോഹൻദാസ്, വാമിക ഗബ്ബി, രാഹുൽ മാധവ്, മാസ്റ്റർ അലോക് തുടങ്ങി ഒരുപാട് മികച്ച കലാകാരൻമാർ ഈ ചിത്രത്തിന്റെ ഭാഗമാണ്

webdesk

Recent Posts

പാൻ ഇന്ത്യൻ ചിത്രം ’45 ‘ ന്റെ ഗ്രാൻഡ് ടീസർ ലോഞ്ചും പ്രസ്സ് മീറ്റും കൊച്ചിയിൽ നടന്നു.

ശിവ രാജ്കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി,എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന '45' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഗ്രാൻഡ്…

2 hours ago

മമ്മൂട്ടി, വിനായൻ ചിത്രം ‘കളംകാവൽ’ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസ് ആയി

മെ​ഗാസ്റ്റാർ മമ്മൂട്ടി, വിനായൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാ​ഗതനായ ജിതിൻ കെ ജോസ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക്…

2 hours ago

മനസ്സിൽ മധുരം നിറക്കുന്ന “കേക്ക് സ്റ്റോറി”; റിവ്യൂ വായിക്കാം

ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…

2 days ago

എൻ‌വി‌ബി ഫിലിംസ് – സോനാക്ഷി സിൻഹ ചിത്രം ‘നികിത റോയ്’ റിലീസ് മെയ് 30 ന്

എൻ‌വി‌ബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…

2 days ago

അന്ന് ‘പറയുവാൻ ഇതാദ്യമായ്…’ ഇന്ന് ‘മിന്നൽവള കൈയിലിട്ട..’; നരിവേട്ട ഗാനം ട്രെൻഡിങ്ങിൽ..

ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…

2 days ago

നരിവേട്ടയിലെ ആദ്യഗാനം പുറത്തിറങ്ങി; “മിന്നൽവള” പുറത്തിറക്കി പൃഥ്വിരാജ് സുകുമാരൻ ..

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…

5 days ago

This website uses cookies.