മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ നായകനായി പ്രഖ്യാപിച്ച ബിഗ് ബജറ്റ് ബ്രഹ്മാണ്ഡ ചിത്രങ്ങളിൽ ഒന്നാണ് കാളിയൻ. ചിത്രം പ്രഖ്യാപിച്ചിട്ട് വർഷങ്ങൾ ആയെങ്കിലും ഇതുവരെ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിട്ടില്ല. ബാഹുബലി, കെ ജി എഫ് എന്നിവ പോലെ ഒരു ബഹുഭാഷാ ചിത്രമായി കാളിയൻ ഒരുക്കാനാണ് അണിയറ പ്രവർത്തകരുടെ ശ്രമമെന്നാണ് റിപ്പോർട്ടുകൾ നമ്മളോട് പറയുന്നത്. ഇപ്പോഴും പ്രീ പ്രൊഡക്ഷൻ സ്റ്റേജിലുള്ള ഈ ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുകയാണ് പൃഥ്വിരാജ് സുകുമാരൻ. ഇതിന്റെ തിരക്കഥ പൂർത്തിയായി ഇരിക്കുകയാണ് എന്നും ശ്രീലങ്ക, കർണാടകം എന്നിവിടങ്ങളിലെ ലൊക്കേഷനുകളും കണ്ടു കഴിഞ്ഞെന്നും പൃഥ്വിരാജ് പറയുന്നു. എന്നാൽ കോവിഡ് സാഹചര്യം നിലനിൽക്കുമ്പോൾ ഈ ചിത്രം ഒരുക്കാനാവില്ല എന്നും, അത്കൊണ്ട് തന്നെ ഇത് എന്ന് ഷൂട്ടിംഗ് ആരംഭിക്കാൻ സാധിക്കുമെന്ന് പറയാൻ കഴിയില്ല എന്നും അദ്ദേഹം വിശദമാക്കി.
നവാഗതനായ എസ് മഹേഷ് ആണ് കാളിയൻ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. വേണാട് ചരിത്രത്തിലെ വീരപുരുഷനും പടത്തലവനുമായ ഇരവിക്കുട്ടിപ്പിള്ളയുടെയും ആത്മ മിത്രം കുഞ്ചിറക്കോട്ട് കാളിയുടെയും കഥയാണ് ഈ ചിത്രത്തിലൂടെ പറയാൻ പോകുന്നത്. ഈ ചിത്രത്തിനു തിരക്കഥ രചിച്ചിരിക്കുന്നത് പ്രശസ്ത മാധ്യമപ്രവര്‍ത്തകനായ ബി ടി അനില്‍ കുമാര്‍ ആണ്. ബംഗ്ലാന്‍ പ്രൊഡക്ഷന്‍ ഡിസൈന്‍ നിർവഹിക്കുന്ന ഈ ചിത്രം മാജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് ഗോവിന്ദന്‍ ആണ് നിർമ്മിക്കാൻ പോകുന്നത്. ടെലിവിഷന്‍ രംഗത്ത് നിന്നാണ് ഇതിന്റെ സംവിധായകൻ മഹേഷ് എസ് സിനിമയിലെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഏതായാലും കാളിയൻ വരും എന്ന ഉറപ്പാണ് പൃഥ്വിരാജ് സുകുമാരൻ ആരാധകർക്ക് നൽകുന്നത്. സുജിത് വാസുദേവ് ക്യാമറ ചലിപ്പിക്കാൻ പോകുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ശങ്കർ- ഇഹ്‌സാൻ- ലോയ് ടീം ആണ്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
This website uses cookies.