മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ നായകനായ പുതിയ ചിത്രമാണ് ഡ്രൈവിംഗ് ലൈസെൻസ്. സച്ചിയുടെ രചനയിൽ ജീൻ പോൾ ലാൽ സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് പൃഥ്വിരാജ് സുകുമാരൻ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ്. ക്രിസ്മസ് റിലീസ് ആയി തീയേറ്ററുകളിൽ എത്തിയ ഈ ചിത്രം ഗംഭീര അഭിപ്രായം നേടി സൂപ്പർ വിജയത്തിലേക്കാണ് ഇപ്പോൾ കുതിക്കുന്നത്. പൃഥ്വിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് ഈ ചിത്രത്തിലെ നായകന്മാർ. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഒരു പ്രൊമോഷൻ പരിപാടിയിൽ പങ്കെടുക്കവെ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായി താൻ കരുതുന്ന ഒരു കാര്യം പൃഥ്വിരാജ് വെളിപ്പെടുത്തി.
ഈ വർഷമാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ ലൂസിഫർ റിലീസ് ചെയ്തത്. പൃഥ്വിരാജ് സുകുമാരന്റെ ആദ്യത്തെ സംവിധാന സംരംഭം ആയ ഈ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വിജയം ആയി മാറിയിരുന്നു. നൂറു കോടി രൂപയ്ക്കു മുകളിൽ കളക്ഷൻ നേടിയ ഈ ചിത്രം ഇരുനൂറു കോടി രൂപയുടെ ബിസിനസ്സും നടത്തി ചരിത്രം രചിച്ചു. എന്നാൽ ആ ചിത്രം കണ്ടു ഇഷ്ട്ടപെട്ട സൂപ്പർ സ്റ്റാർ രജനികാന്ത് അദ്ദേഹത്തിന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യാൻ തന്നെ ക്ഷണിച്ചിരുന്നു എന്നും എന്നാൽ ആട് ജീവിതം എന്ന ചിത്രം പൂർത്തിയാക്കാൻ ഉള്ളത് കൊണ്ട് ആ ക്ഷണം താൻ നിരസിക്കുകയായിരുന്നു എന്നുമാണ് പൃഥ്വിരാജ് പറഞ്ഞത്. താൻ ജീവിതത്തിൽ എഴുതിയിട്ടുള്ള ഏറ്റവും നീളമേറിയ ക്ഷമാപണം ആണ് അത് നിരസിച്ചു കൊണ്ട് താൻ രജനി സാറിന് എഴുതിയത് എന്നും പൃഥ്വിരാജ് കൂട്ടിച്ചേർക്കുന്നു. ലൂസിഫറിന്റെ തെലുങ്കു റീമേക് ചെയ്യാൻ ചിരഞ്ജീവിയും പൃഥ്വിരാജ് സുകുമാരനെ ക്ഷണിച്ചിരുന്നു.
ഫോട്ടോ കടപ്പാട്: Ajmal Photography
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.