[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

മറന്നു തുടങ്ങുമ്പോൾ ചില ഓർമ്മപ്പെടുത്തലുകൾ നല്ലതല്ലേ; എബ്രിഡ് ഷൈൻ ചിത്രത്തിന്റെ ട്രൈലെർ ലോഞ്ച് ചെയ്തു മോഹൻലാൽ

മികച്ച ചിത്രങ്ങൾ ഒരുക്കി മലയാളി മനസ്സിൽ സ്വന്തമായി ഒരിടം കണ്ടെത്തിയ സംവിധായകൻ ആണ് എബ്രിഡ് ഷൈൻ. പതിവ് ശൈലികൾക്കു പുറകെ പോകാതെ തന്റേതായ രീതിയിൽ എബ്രിഡ് ഷൈൻ എന്ന സംവിധായകൻ കഥ പറഞ്ഞപ്പോൾ മലയാളി പ്രേക്ഷകർ അതെല്ലാം തങ്ങളുടെ ഹൃദയം കൊണ്ടാണ് സ്വീകരിച്ചത്. അദ്ദേഹം ആദ്യമായി നമ്മുടെ മുന്നിൽ എത്തിച്ച 1983 ഓരോ മലയാളി യുവാക്കളുടേയും മനസ്സുകളെ തൊട്ടപ്പോൾ അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ ആക്ഷൻ ഹീറോ ബിജു നമ്മുക്ക് കാണിച്ചു തന്നത് കേരളാ പോലീസിന്റെ യഥാർത്ഥ ജീവിതം ആണ്. ഈ രണ്ടു ചിത്രങ്ങളിലൂടെയും എബ്രിഡ് ഷൈൻ എന്ന സംവിധായകൻ ശ്രമിച്ചത് സിനിമ പ്രേക്ഷകന് ഒരനുഭവമാക്കി മാറ്റാനായിരുന്നു. അതിൽ അദ്ദേഹം നൂറു ശതമാനവും വിജയിച്ചപ്പോൾ ഈ രണ്ടു ചിത്രങ്ങളും സൂപ്പർ ഹിറ്റുകൾ ആയി മാറി. അതിനു ശേഷം അദ്ദേഹം ഒരുക്കിയ പൂമരം എന്ന ചിത്രവും വ്യത്യസ്തമായ കഥാഖ്യാന ശൈലിയിലൂടെ ശ്രദ്ധയാകർഷിച്ച ചലച്ചിത്രമാണ്.

ഇപ്പോഴിതാ മറ്റൊരു വ്യത്യസ്ത ചിത്രവുമായി അദ്ദേഹം എത്തുകയാണ്. മലയാള സിനിമാ പ്രേക്ഷകർക്ക് മുന്നിൽ ഇതുവരെ എത്താത്ത തരത്തിൽ ഉള്ള ഒരു മലയാള ചിത്രവുമായി ആണ് എബ്രിഡ് ഷൈൻ വരുന്നത്. ദി കുങ്ഫു മാസ്റ്റർ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ ഇന്ന് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആണ് ലോഞ്ച് ചെയ്തത്. കുങ്ഫു എന്ന മാർഷ്യൽ ആർട്സിന്റെ പശ്ചാത്തലത്തിൽ ഏകദേശം പൂർണ്ണമായും ഹിമാലയത്തിന്റെ താഴ്‌വരയിൽ ചിത്രീകരിച്ച ആദ്യ മലയാള ചിത്രം എന്ന് ദി കുങ്ഫു മാസ്റ്ററിനെ നമ്മുക്ക് വിശേഷിപ്പിക്കാം. ജാക്കി ചാൻ, ബ്രൂസ് ലീ ചിത്രങ്ങൾ കണ്ടു കോരിത്തരിച്ചിട്ടുള്ള ഓരോ പ്രേക്ഷകനും രോമാഞ്ചം സമ്മാനിക്കാൻ ഈ ചിത്രത്തിന് സാധിക്കും എന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നമ്മുക്ക് തരുന്നത്.

പുതുമുഖങ്ങൾ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നതും എബ്രിഡ് ഷൈൻ തന്നെയാണ്. ഫുൾ ഓൺ സ്റ്റുഡിയോ ഫ്രെയിംസ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ, എബ്രിഡ് ഷൈനിന്റെ തന്നെ പൂമരത്തിലൂടെ അരങ്ങേറ്റം കുറിച്ച നീത പിള്ള ആണ് നായികാ വേഷം ചെയ്യുന്നത്. ജിജി സ്കറിയ, സനൂപ് ദിനേശ് എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രത്തിൽ സൂരജ് എസ് കുറുപ്പ്, അഞ്ചു ബാലചന്ദ്രൻ, രാമമൂർത്തി, രാജൻ വർഗീസ്, വിനോദ് മാത്യു, ഹരീഷ് ബാബു, ജയേഷ് കെ, രംഗിത് പി ബി, ജെയിംസ് ജോൺ, സോനെറ്റ് ജോസ് എന്നിവരും അഭിനയിച്ചിരിക്കുന്നു. അർജുൻ രവി ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് ഇഷാൻ ചബ്രയും എഡിറ്റ് ചെയ്തത് കെ ആർ മിഥുനും ആണ്. മികച്ച പ്രതികരണമാണ് ഇതിന്റെ ട്രൈലെർ ഇപ്പോൾ നേടിയെടുക്കുന്നത്. കിടിലൻ കുങ്ഫു ആക്ഷൻ ആയിരിക്കും ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിൽ എത്തുക എന്നുറപ്പു.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

3 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

4 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

6 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.