ഒരു ചാനൽ പരിപാടിക്കിടെ ആരാധകന്റെ ചോദ്യത്തിന് കിടിലൻ മറുപടിയുമായി യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ. എളുപ്പമുള്ള വഴി തിരഞ്ഞെടുക്കാതെ പ്രയാസമുള്ള വഴി തിരഞ്ഞെടുക്കാനുള്ള കാരണമാണ് ആരാധകൻ ചോദിച്ചത്. അതിനു മറുപടി ആയി പൃഥ്വിരാജ് പറഞ്ഞത് താരമൂല്യം വര്ധിപ്പിക്കുകയോ ഒന്നാമൻ ആവുകയോ അല്ല തന്റെ ലക്ഷ്യം എന്നും ഒരു നടനെന്ന നിലയിൽ വ്യത്യസ്ത ചിത്രങ്ങൾ ചെയ്യുക എന്നതാണെന്നും ആണ്. അതിൽ കൂടെ പോലുള്ള പരീക്ഷണം വിജയിക്കുകയും രണം പോലെ ചിലത് പരാജയപ്പെടുകയും ചെയ്യും. പക്ഷെ താൻ ഒരു മത്സരത്തിന്റെയും ഭാഗമല്ലാത്തതിനാൽ ഇത്തരം പരീക്ഷണങ്ങൾ തുടരുക തന്നെ ചെയ്യുമെന്നും പൃഥ്വിരാജ് വ്യക്തമാക്കി.
തന്നേക്കാൾ കഴിവും സൗന്ദര്യവും ഉള്ളവർ ഉണ്ടായിട്ടും തനിക്കു ഒട്ടും ബുദ്ധിമുട്ട് ഇല്ലാതെ തന്നെ സിനിമയിൽ എത്താൻ സാധിച്ചു എന്നും ഇവിടെ സ്വന്തമായി ഒരിടം ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞു എന്നും പൃഥ്വിരാജ് പറയുന്നു. അപ്പോൾ തനിക്ക് ഇത്രയും നൽകിയ സിനിമക്ക് താൻ തിരിച്ചു നൽകുന്നത് ഇത്തരത്തിൽ ഉള്ള വ്യത്യസ്ത സിനിമകൾ ഒരുക്കിയാണെന്നും അദ്ദേഹം പറഞ്ഞു. താരമൂല്യം ആണ് ലക്ഷ്യം എങ്കിൽ എത്തരത്തിൽ ഉള്ള ചിത്രങ്ങൾ ചെയ്യണം എന്നും പ്ലാൻ ചെയ്യണമെന്നും അറിയാനുള്ള പ്രായവും പക്വതയും തനിക്കുണ്ടെന്നും പൃഥ്വിരാജ് പറയുന്നു. ഇഷ്ട്ടപ്പെട്ട സിനിമകൾ ഇഷ്ടപെട്ട രീതിയിൽ ചെയ്യാൻ താൻ ആഗ്രഹിക്കുന്നു എന്നും, അതുപോലെ ഒരു പത്തു വർഷം കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോൾ ഇതുപോലെ ഉള്ള ചിത്രങ്ങൾ ചെയ്യാൻ സാധിച്ചില്ലല്ലോ എന്നോർത്തു വിഷമിക്കാൻ ആവിലെന്നും പൃഥ്വിരാജ് പറഞ്ഞു. ഇപ്പോൾ മോഹൻലാലിനെ നായകനാക്കി ലുസിഫെർ എന്ന ചിത്രം സംവിധാനം ചെയ്യുകയാണ് പൃഥ്വിരാജ്. പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരംഭമാണ് ലുസിഫെർ.
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.