മലയാളത്തിലെ യുവ സൂപ്പർ താരമായ പൃഥ്വിരാജ് സുകുമാരൻ ഇപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രമായ കടുവയുടെ പ്രമോഷന്റെ തിരക്കിലാണ്. ജിനു എബ്രഹാം രചിച്ചു ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ മാസ്സ് ആക്ഷൻ ചിത്രം പാൻ ഇന്ത്യൻ റിലീസായാണ് എത്തുന്നത്. മലയാളം കൂടാതെ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലും ഈ ചിത്രം റിലീസ് ചെയ്യുന്നുണ്ട്. അത്കൊണ്ട് തന്നെ ഇതിന്റെ പ്രമോഷന്റെ ഭാഗമായി ഓരോ പ്രധാന നഗരങ്ങളിലും പ്രസ് മീറ്റ് സംഘടിപ്പിക്കുകയും ചെയ്തിരുന്നു. അതിൽ തന്നെ തെലുങ്ക് പതിപ്പിന്റെ പ്രമോഷന്റെ ഭാഗമായി ഹൈദരാബാദിൽ വെച്ച് നടത്തിയ പ്രസ് മീറ്റിൽ പൃഥ്വിരാജ് വെളിപ്പെടുത്തിയ കാര്യങ്ങൾ ഏറെ ശ്രദ്ധ നേടുകയാണ്. താൻ ചിലപ്പോൾ ഒരുപാട് വൈകാതെ തെലുങ്കിൽ ഒരു ചിത്രം സംവിധാനം ചെയ്തേക്കാമെന്നാണ് അദ്ദേഹം പറയുന്നത്.
ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ഓഫറുമായി തെലുങ്കിലെ ചില വലിയ നിർമ്മാണ കമ്പനികൾ തന്നെ സമീപിച്ചിരുന്നു എന്നും, തനിക്കു ഒരു ചിത്രം തെലുങ്കിൽ ചെയ്യാനുള്ള താല്പര്യമുണ്ടെന്നും പൃഥ്വിരാജ് പറയുന്നു. അത്കൊണ്ട് തന്നെ തെലുങ്കിൽ അഭിനയിക്കുന്നത് കൂടാതെ താൻ സംവിധാനവും ചെയ്യുന്ന ഒരു സിനിമ വിദൂരമല്ല എന്നാണ് പൃഥ്വിരാജ് പറയുന്നത്. ഇതിനോടകം രണ്ടു ചിത്രങ്ങൾ സംവിധാനം ചെയ്ത ആളാണ് പൃഥ്വിരാജ്. ലൂസിഫർ, ബ്രോ ഡാഡി എന്നീ ചിത്രങ്ങളിൽ കംപ്ലീറ്റ് ആക്ടർ മോഹൻലാലാണ് നായക വേഷം ചെയ്തത്. പൃഥ്വിരാജ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രമായ എംപുരാനിലും നായകൻ മോഹൻലാലാണ്. അതിനു ശേഷം സ്വയം നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ടൈസൺ, മോഹൻലാൽ തന്നെ നായകനായ ലൂസിഫർ 3 എന്നിവരും പൃഥ്വിരാജ് കമ്മിറ്റ് ചെയ്ത ചിത്രങ്ങളാണ്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.