[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

നടൻ വിജയ് ബാബു അറസ്റ്റിൽ

യുവനടിയെ പീഡിപ്പിച്ച്, ബലാത്സംഗം ചെയ്തു എന്ന പരാതിയിൽ കേസിലകപ്പെട്ട നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെ ഇന്ന് പോലീസ് അറസ്റ്റ് ചെയ്തു. അന്വേഷണ സംഘത്തിന് മുന്നിൽ വിജയ് ബാബു ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ചോദ്യം ചെയ്യൽ കഴിഞ്ഞതിനു ശേഷമാണു അറസ്റ്റ് രേഖപ്പെടുത്തിയതെന്നാണ് സൂചന. ഇന്നു തന്നെ വിജയ് ബാബുവിനെ പോലീസ് തെളിവെടുപ്പിനായി കൊണ്ടുപോകുമെന്നും, പനമ്പിള്ളി നഗറിലെ ഡി ഹോംസിലാണ് തെളിവെടുപ്പെന്നും റിപ്പോർട്ടുകൾ പറയുന്നു. എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലാണ് വിജയ് ബാബു പോലീസ് ചോദ്യം ചെയ്യലിന്റെ ഭാഗമായിട്ട് ഹാജരായത്. ഇന്ന് മുതല്‍ ജൂലൈ 3 വരെ, രാവിലെ 9 മുതല്‍ വൈകിട്ട് ആറ് മണി വരെ വിജയ് ബാബുവിനെ ചോദ്യം ചെയ്യാനുള്ള അനുമതിയാണ് കോടതിയിൽ നിന്നും പൊലീസിന് ലഭിച്ചത്. ഈ കഴിഞ്ഞ ഏപ്രിൽ 22നാണ് നടി വിജയ് ബാബുവിനെതിരെ പരാതി നൽകിയത്.

സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് എറണാകുളത്തെ ഫ്ലാറ്റിൽ വെച്ച് നിരവധി തവണ തന്നെ ബലാത്സംഗം ചെയ്‌തെന്നാണ് വിജയ് ബാബുവിന് എതിരെ നടി കൊടുത്ത പരാതി. ബലാത്സംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് വിജയ് ബാബുവിന് എതിരെ കേസെടുത്തിരിക്കുന്നത്. പരാതി വന്ന സമയത്തു തന്നെ ഒളിവിൽ പോയ വിജയ് ബാബു, പിന്നീട് ഫേസ്ബുക് ലൈവിൽ വരുകയും, തനിക്ക് എതിരെ കേസ് നൽകിയ യുവതിയുടെ പേര് വെളിപ്പെടുത്തുകയും കൂടി ചെയ്തതോടെ പ്രശ്നം രൂക്ഷമായി. വിദേശത്തേക്ക് കടന്ന വിജയ് ബാബു പിന്നീട് മുൻ‌കൂർ ജാമ്യാപേക്ഷ നൽകുകയും കോടതി അത് നൽകുകയും ചെയ്തിരുന്നു. ഉപാധികളോടെയാണ് ഹൈക്കോടതി വിജയ് ബാബുവിന് ജാമ്യം നൽകിയത്. ഈ കഴിഞ്ഞ മാർച്ച് 16 ന് ഡി ഹോംസ് സ്യൂട്ട്സ് അപ്പാർട്ട്മെന്റിൽ വച്ചും മാർച്ച് 22 ന് ഒലിവ് ഡൗൺ ടൗൺ ഹോട്ടലിൽ വച്ചും പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതിയിൽ പറയുന്നത്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.