Lucifer Movie
സിനിമ പ്രേമികളും ആരാധകരും ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ലൂസിഫർ’. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. മുരളി ഗോപിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നുത്. മഞ്ജു വാര്യരാണ് നായിക വേഷം കൈകാര്യം ചെയ്യുന്നതെന്നും സൂചനയുണ്ട്. 2 വർഷത്തോളമായി മലയാളികൾ ലൂസിഫറിന് വേണ്ടി കാത്തിരിക്കാൻ തുടങ്ങിയിട്ട്. പ്രേക്ഷകരെ ആവേശത്തിലാഴ്ത്തികൊണ്ട് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിറ പ്രവർത്തകർ പുറത്തിറക്കിയിരുന്നു. ദേവസുരത്തിലെ മംഗലശ്ശേരി നീലകണ്ഠനെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള ലൂസിഫറിന്റെ പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.
കാത്തിരിപ്പിന് വിരാമമെന്നപ്പോലെ ലൂസിഫറിന്റെ ചിത്രീകരണം ഇന്ന് ആരംഭിക്കും. ആദ്യ ഷെഡ്യൂൾ കുട്ടിക്കാനം, വണ്ടി പെരിയാർ എന്നിവിടങ്ങളിൽ വെച്ചാണ് നടക്കുക, അതിന് ശേഷം തിരുവനന്തപുരത്ത് ഏകദേശം ഒരു മാസം നീണ്ടു നിൽക്കുന്ന ചിത്രീകരണവും ഉണ്ടായിരിക്കും. ലൂസിഫർ സിനിമയുടെ ചിത്രീകരണത്തിനായി ബോളിവുഡ് താരം വിവേക് ഒബ്രോയ് നേരത്തെ തന്നെ കേരളം സന്ദർശിച്ചിരുന്നു. വിവേക് ഒബ്രോയുടെ ആദ്യ ചിത്രമായ ‘കമ്പനി’ യിലാണ് മോഹൻലാലും വിവേക് ഒബ്രോയും ആദ്യമായി ഒന്നിക്കുന്നത്, വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുമ്പോൾ ലൂസിഫറിൽ മോഹൻലാലിന്റെ പ്രതിനായകനായാണ് വിവേക് ഒബ്രോയ് വേഷമിടുന്നതെന്നും സൂചനയുണ്ട്. വിവേകം എന്ന ചിത്രത്തിൽ പ്രതിനായകനായി താരം മികച്ച പ്രകടനം കഴിഞ്ഞ വർഷം കാഴ്ചവെച്ചിരുന്നു. മോഹൻലാലിന്റെ സഹോദരനായി ടോവിനോയും മറ്റൊരു പ്രധാനപ്പെട്ട വേഷം ഇന്ദ്രജിത്തും കൈകാര്യം ചെയ്യുമെന്ന് സൂചനകളുണ്ട്. ക്വീൻ സിനിമയിലെ നായിക സാനിയയാണ് മോഹൻലാലിന്റെ മകളായി വേഷമിടുന്നതെന്നും റിപ്പോർട്ടുകളുണ്ട്, മറ്റ് കഥാപാത്രങ്ങളെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിതികരണം വൈകാതെ തന്നെയുണ്ടാവും എന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ദീപക് ദേവാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. സുജിത് വാസുദേവായിരിക്കും ഛായാഗ്രഹണം നിർവഹിക്കുന്നത്.
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.