ഇന്ന് മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകരിലൊരാളാണ് ജീത്തു ജോസഫ്. മൈ ബോസ്, മെമ്മറീസ്, ദൃശ്യം, ദൃശ്യം 2, ട്വൽത് മാൻ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത അദ്ദേഹം തമിഴിലും തെലുങ്കിലും ഹിന്ദിയിലും ചിത്രങ്ങൾ ചെയ്ത സംവിധായകൻ കൂടിയാണ്. ഇപ്പോൾ ആസിഫ് അലി നായകനായ കൂമൻ പൂർത്തിയാക്കിയ ജീത്തു ജോസഫ് ഇനി ചെയ്യാൻ പോകുന്നത് മോഹൻലാൽ നായകനായ റാം ആണ്. രണ്ടു ഭാഗങ്ങളായാണ് ഈ ചിത്രം ചെയ്യാൻ പോകുന്നതെന്നാണ് സൂചന. അതിനു ശേഷം ഒരു ഹിന്ദി ചിത്രവും, ആശീർവാദ് സിനിമാസ് നിർമ്മിക്കുന്ന മറ്റൊരു മോഹൻലാൽ ചിത്രവും താൻ കമ്മിറ്റ് ചെയ്തിട്ടുണ്ടെന്നും ജീത്തു ജോസഫ് വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ മെമ്മറീസ് എന്ന സൂപ്പർ ഹിറ്റ് ചിത്രം നമ്മുക്ക് സമ്മാനിച്ച പൃഥ്വിരാജ്- ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണെന്ന വാർത്തയാണ് വരുന്നത്. ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്റെ ധനസമാഹരണാർത്ഥം നിര്‍മ്മിക്കുന്ന ഈ ചിത്രം രചിക്കുന്നതും ജീത്തു തന്നെയാണ്.
2013ല്‍ പുറത്തെത്തിയ മെമ്മറീസും 2016ല്‍ പുറത്തെത്തിയ ഊഴവുമാണ് പൃഥ്വിരാജ്- ജീത്തു ജോസഫ് ടീമിൽ നിന്നും പുറത്തു വന്നത്. ജീത്തു ജോസഫ്- പൃഥ്വിരാജ് ടീമൊന്നിക്കുന്ന ഈ പുതിയ ചിത്രം, ജീത്തുവിന്റെ തന്നെ മോഹൻലാൽ ചിത്രമായ റാം നിർമ്മിക്കുന്ന അഭിഷേക് ഫിലിംസായിരിക്കും നിർമ്മിക്കുകയെന്നാണ് സൂചന. പൃഥ്വിരാജ് സാം അലക്സ് എന്ന അന്വേഷണ ഉദ്യോഗസ്ഥനായെത്തിയ മെമ്മറീസിന്റെ രണ്ടാം ഭാഗമായിരിക്കുമോ ഇനി വരുന്ന ജീത്തു ജോസഫ്- പൃഥ്വിരാജ് ചിത്രമെന്ന നിലക്കും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നുണ്ട്. ഏതായാലും ഈ ചിത്രം ഉടനെ ഉണ്ടാവില്ലയെന്നും, അടുത്ത വർഷം അവസാനത്തോടെ മാത്രമേ സംഭവിക്കുകയുള്ളൂ എന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.