[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു

പ്രശസ്ത തെന്നിന്ത്യൻ നായികാ താരമായ മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു. കൊവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് വിദ്യാസാഗറിന്റെ മരണം. കുറച്ചു വര്‍ഷങ്ങളായി ശ്വാസ കോശ രോഗങ്ങള്‍ക്ക് ചികിത്സയില്‍ ആയിരുന്ന വിദ്യാസാഗറിന് കഴിഞ്ഞ ജനുവരിയിലാണ് കോവിഡ് ബാധിച്ചത്. അതിന്റെ ഭാഗമായി ശ്വാസകോശത്തിൽ അണുബാധ ഉണ്ടാവുകയും ഏതാനും ദിവസം മുന്‍പ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ അണുബാധ രൂക്ഷമാവുകയും അതിനെ തുടർന്ന് ശ്വാസകോശം മാറ്റിവെയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിർദേശിക്കുകയും ചെയ്തു. എന്നാൽ അവയവദാതാവിനെ കിട്ടാൻ വൈകിയതോടെ ആ പ്രതീക്ഷയും ഇല്ലാതായി. ഇത്രയും ദിവസം വെന്റിലേറ്റര്‍ സഹായത്തോടെയായിരുന്നു വിദ്യാസാഗറിന്റെ ജീവൻ നിലനിർത്തിയിരുന്നത്.

പക്ഷെ ചൊവ്വാഴ്ച വൈകുന്നേരത്തോടെ വിദ്യാസാഗറിന്റെ സ്ഥിതി വഷളാവുകയും മരണപ്പെടുകയും ചെയ്തു. ബാംഗ്ലൂരിലെ വ്യവസായി ആയിരുന്ന വിദ്യാസാഗറിനെ 2009 ലാണ് മീന വിവാഹം ചെയ്തത്. ഇരുവരുടെയും മകൾ നൈനികയും സിനിമയിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ഏവർക്കും പരിചിതയാണ്. ദളപതി വിജയ് നായകനായ തെരി എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് നൈനിക ബാലതാരമായി ശ്രദ്ധിക്കപ്പെട്ടത്. വിവാഹത്തിന് ശേഷവും നടി മീന അഭിനയ ജീവിതത്തിൽ സജീവമായിരുന്നു. ഈ അടുത്തിടെ തന്നെ മലയാളത്തിൽ ജീത്തു ജോസഫ് ഒരുക്കിയ ദൃശ്യം 2, പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ബ്രോ ഡാഡി എന്നീ രണ്ടു സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ മോഹൻലാലിന്റെ നായികയായി അഭിനയിച്ച മീന, ശിവ സംവിധാനം ചെയ്ത രജനികാന്ത് ചിത്രമായ അണ്ണാത്തെയിലും വേഷമിട്ടു. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് മീന. തെന്നിന്ത്യൻ സിനിമയിലെ പ്രമുഖരായ എല്ലാവരുമിപ്പോൾ വിദ്യാസാഗറിന്റെ മരണത്തിൽ അനുശോചനമറിയിച്ചു കൊണ്ട് മുന്നോട്ട് വരികയാണ്.

webdesk

Recent Posts

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

2 days ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 days ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 weeks ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

3 weeks ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

4 weeks ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

4 weeks ago

This website uses cookies.