സൂപ്പർ ഹിറ്റ് സംവിധായകൻ ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ എന്ന പൃഥ്വിരാജ് ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. ജിനു എബ്രഹാം രചിച്ച ഈ ചിത്രം വരുന്ന ജൂലൈ ഏഴിനാണ് റിലീസ് ചെയ്യാൻ പോകുന്നത്. പാൻ ഇന്ത്യൻ ചിത്രമായി മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളുടെ തിരക്കിലാണിപ്പോൾ പൃഥ്വിരാജ് സുകുമാരനും സംഘവും. ഇതിന്റെ കേരളത്തിലെ പ്രമോഷന്റെ ഭാഗമായി ഈ ചിത്രത്തിലെ വില്ലൻ വേഷം ചെയ്യുന്ന വിവേക് ഒബ്‌റോയിയും കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയിരുന്നു. അവിടെ വെച്ച് മാധ്യമങ്ങളുമായി നടത്തിയ അഭിമുഖത്തിൽ വിവേക് ഒബ്‌റോയ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുന്നത്. പൃഥ്വിരാജ് കേരളത്തിന്റെ കമല്‍ഹാസനാണെന്നാണ് വിവേക് ഒബ്‌റോയ് പറയുന്നത്.
പൃഥ്വിരാജ് കൈവെക്കാത്ത മേഖലകളില്ല. അഭിനയിക്കുകയും, പാട്ട് പാടുകയും, ഡാന്‍സ് കളിക്കുകയും , സിനിമ നിർമ്മിക്കുകയും, സംവിധാനം ചെയ്യുകയുമെല്ലാം ചെയ്യുന്ന ആളാണ് പൃഥ്വിരാജ് എന്നും ഇത്തരത്തില്‍ സിനിമയെ ഒരുപാട് സ്നേഹിക്കുന്ന, സിനിമക്ക് വേണ്ടി ജീവിക്കുന്ന പൃഥ്വിരാജ്, തന്നെ ഒരുപാട് രീതിയില്‍ സ്വാധീനിച്ചിട്ടുണ്ടെന്നും വിവേക് ഒബ്‌റോയ് പറയുന്നു. മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും സുപ്രിയ മേനോനും ചേർന്ന് നിർമ്മിച്ചിരിക്കുന്ന കടുവ ഒരു മാസ്സ് ആക്ഷൻ എന്റർടൈനറായാണ് ഒരുക്കിയിരിക്കുന്നത്. കടുവക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങിയവരാണ് ഇതിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ ഒരുക്കിയ രേഖാചിത്രം എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. അനശ്വര…
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായി മാറി അല്ലു അർജുന്റെ പുഷ്പ 2 . റിലീസ്…
This website uses cookies.