അവതരണരീതിയിലും കഥ പറച്ചിലിലും സിനിമാപ്രേമികളെ അമ്പരപ്പിച്ച സംവിധായകനാണ് ലിജോ ജോസ് പെല്ലിശേരി. പൃഥ്വിരാജ്, ഫഹദ് ഫാസില്‍, ഇന്ദ്രജിത് എന്നിവരെ പ്രധാനവേഷങ്ങളിൽ പ്രഖ്യാപിച്ച് ‘ആന്‍റി ക്രൈസ്റ്റ്’ എന്നൊരു ചിത്രം ലിജോ മുൻപ് പ്രഖ്യാപിക്കുകയുണ്ടായി. പക്ഷേ ചില സാങ്കേതിക കാരണങ്ങളാൽ ഈ ചിത്രം മുടങ്ങിപ്പോയിരുന്നു. എന്നാൽ നേരത്തേ തയാറാക്കിയതില്‍ നിന്ന് മാറ്റങ്ങള്‍ വരുത്തി ‘ആന്റി ക്രൈസ്റ്റ്’ ഉടൻ സംഭവിക്കുമെന്ന് സൂചന നൽകിയിരിക്കുകയാണ് സംവിധായകൻ.
‘ആന്റി ക്രൈസ്റ്റ്’ മുടങ്ങിയതോടെയാണ് ‘ഡബിൾ ബാരൽ’ എന്ന ചിത്രത്തിലേക്ക് ലിജോ തിരിഞ്ഞത്. ‘ആന്‍റി ക്രൈസ്റ്റിൽ പ്രധാനകഥാപാത്രങ്ങളാക്കാൻ ഉദ്ദേശിച്ചവർ തന്നെയാണ് ഡബിൾ ബാരലിലും അഭിനയിച്ചത്. എന്നാൽ ഫഹദ് ആ ചിത്രത്തില്‍ നിന്ന് പിന്മാറുകയും പകരം ആസിഫ് അലി വരികയും ചെയ്‌തു. തമിഴ് താരമായ ആര്യ, സണ്ണിവെയ്ന്‍, ചെമ്പന്‍ വിനോദ് എന്നിവരും ഈ ചിത്രത്തിൽ മുഖ്യവേഷങ്ങൾ അവതരിപ്പിക്കുകയുണ്ടായി. ഡബിൾ ബാരലിന് ശേഷം അങ്കമാലി ഡയറീസ്, ഈ.മ. യൗ എന്നീ ചിത്രങ്ങളും ലിജോ സംവിധാനം ചെയ്‌തിരുന്നു.
ദേശീയ അവാര്‍ഡ് ജേതാവായ പി.എഫ്. മാത്യൂസാണ് ആന്റിക്രൈസ്റ്റിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മലയാള സിനിമയില്‍ വന്‍ ബജറ്റ് സിനിമകള്‍ക്ക് സാധ്യതയുണ്ടെന്നും എന്നാല്‍ ആദ്യമേ ബജറ്റ് നിശ്ചയിച്ച് ഒരു സിനിമ അതിനനുസരിച്ച് തയാറാക്കുന്നതിനോട് താൽപര്യമില്ലെന്നും ലിജോ പറയുകയുണ്ടായി. ആന്റി ക്രൈസ്റ്റ് ഏതുതരത്തിലാണ് ചെയ്യേണ്ടത് എന്നൊക്കെ ഇനിയും ആലോചിക്കേണ്ട കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.