മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ഇപ്പോൾ തന്റെ പുതിയ ചിത്രമായ ദൃശ്യം 2 ലോകം മുഴുവൻ വലിയ സ്വീകരണം നേടിയതിന്റെ സന്തോഷത്തിലാണ്. ആമസോൺ പ്രൈം റിലീസായി എത്തിയ ഈ ചിത്രം നേടിയ വമ്പൻ വിജയം മോഹൻലാൽ എന്ന താരത്തിന്റെ മൂല്യം പതിന്മടങ്ങു ഉയർത്തിയതിനൊപ്പം മോഹൻലാൽ എന്ന നടനവിസ്മയത്തെ കൂടി പ്രേക്ഷകർക്ക് മുന്നലെത്തിച്ച ചിത്രമാണ്. ഈ ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപേ തന്നെ ഇത് കണ്ട യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ കുറിച്ച വാക്കുകൾ സിനിമാ പ്രേമികൾക്കും ആരാധകർക്കും ഏറെ ആവേശം പകർന്നിരുന്നു. ജീത്തു ജോസഫ് എന്ന സംവിധായകന്റെ മികവിനൊപ്പം മോഹൻലാൽ എന്ന നടന്റെ അഭിനയ വൈഭവത്തെയും അതിശയകരമെന്നു വിശേഷിപ്പിച്ച പൃഥ്വിരാജ് അതിനൊപ്പം കുറിച്ച രണ്ടു വാചകങ്ങൾ പ്രേക്ഷകരെ കൂടുതൽ ആകാംഷാഭരിതരാക്കി. മോഹൻലാലിനെ നായകനാക്കി ലൂസിഫർ എന്ന ചിത്രമൊരുക്കി സംവിധായകനായി അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ്, ഇനി സംവിധാനം ചെയ്യാൻ പോകുന്നതും മോഹൻലാൽ തന്നെ നായകനായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ്. ലാലേട്ടനെ നായകനാക്കി ഒരിക്കൽ കൂടി സംവിധാനം ചെയ്യാൻ കാത്തിരിക്കുകയാണ് താൻ എന്ന് പറഞ്ഞതിനൊപ്പം ലാലേട്ടന്റെ സംവിധാനത്തിൽ അഭിനയിക്കാൻ സാധിക്കുന്ന നിമിഷത്തിനു കൂടി കാത്തിരിക്കുകയാണ് എന്ന് പൃഥ്വിരാജ് തന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.
അതോടെ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന ബറോസ് എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം പ്രധാന കഥാപാത്രങ്ങളിലൊന്നായി പൃഥ്വിരാജ് സുകുമാരനും എത്തുമെന്ന് പ്രതീക്ഷിക്കുകയാണ് ആരാധകർ. ആ സൂചനയാണ് തന്റെ വാക്കുകളിലൂടെ പൃഥ്വിരാജ് നൽകിയതെന്നാണ് ഏവരും വിശ്വസിക്കുന്നത്. മോഹൻലാൽ സംവിധാനം ചെയ്യുന്ന ഈ ത്രീഡി ഫാന്റസി ചിത്രത്തിന്റെ തിരക്കഥാകൃത്തും ക്രിയേറ്റിവ് ഡയറക്ടറും, മൈഡിയര്‍ കുട്ടിച്ചാത്തന്‍ ഒരുക്കിയ ജിജോ നവോദയ ആണ്. സന്തോഷ് ശിവന്‍ ഛായാഗ്രഹണവും സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വഹിക്കുന്ന ഈ ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിർമ്മിക്കുന്നത്. സ്പാനിഷ് അഭിനേത്രി പാസ് വേഗ, സ്പാനിഷ് നടന്‍ റാഫേല്‍ അമര്‍ഗോ എന്നിവരും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്ന ഈ ചിത്രം കൊച്ചി, ഗോവ, പോർട്ടുഗൽ എന്നിവിടങ്ങളിൽ ആണ് ചിത്രീകരിക്കുക.
മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൊന്നായ ഉദയനാണു താരം വീണ്ടുമെത്തുന്നു. ചിത്രത്തിന്റെ സംവിധായകനായ റോഷൻ ആൻഡ്രൂസ് ആണ് ഈ വാർത്ത പുറത്ത് വിട്ടത്.…
മലയാള സാഹിത്യത്തിൻറെ പെരുന്തച്ചനായ എം ടി വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ…
മലയാളത്തിന്റെ മഹാനായ സാഹിത്യകാരൻ എം ടി വാസുദേവൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാലും മമ്മൂട്ടിയും. എം ടി…
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
This website uses cookies.