മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ യുവതാരങ്ങളാണ് പൃഥ്വിരാജ്, ടോവിനോ എന്നിവർ. ഒരുപാട് ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചു അഭിനയിച്ചിട്ടുണ്ട്. സെവൻത്ത് ഡേ, എസ്ര, എന്ന് നിന്റെ മോയ്ദീൻ, ലൂസിഫർ എന്നീ ചിത്രങ്ങളിൽ പൃഥ്വിരാജ്- ടോവിനോ ഒന്നിച്ചപ്പോൾ സൂപ്പർഹിറ്റുകളാണ് പിറന്നത്. പൃഥ്വിരാജിനെ സ്വന്തം ചേട്ടനെ പോലെയാണ് കാണുന്നതെന്ന് പല അഭിമുഖങ്ങളിലും ടോവിനോ സൂചിപ്പിച്ചിട്ടുണ്ട്. കോവിഡ് ബോധവൽക്കരണത്തിന്റെ ഭാഗമായി ഒരുക്കുന്ന ഒരു ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്ന് അറിയിച്ചുകൊണ്ട് പൃഥ്വിരാജ് തന്റെ ഒരു മിറർ സെൽഫി അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
പൃഥ്വിരാജിന്റെ അതേ ക്യാപ്‌ഷനും ചിത്രം പകർത്തിയ അതേ ലൊക്കേഷനിൽ നിന്ന് ഒരു മിറർ സെൽഫി ടോവിനോയും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയുണ്ടായി. പൃഥ്വിരാജിൽ നിന്ന് ഈച്ച കോപ്പിയാണെന്നും ടോവിനോ ക്യാപ്‌ഷനിൽ സൂചിപ്പിക്കുകയുണ്ടായി. ടോവിനോയുടെ പോസ്റ്റിന്റെ താഴെ പൃഥ്വിരാജിന്റെ കമെന്റാണ് ഇപ്പോളും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ട്ടിക്കുന്നത്. ഈ കളി കൊള്ളാമല്ലോ എന്നാണ് പൃഥ്വിരാജ് കമെന്റ് ചെയ്തിരിക്കുന്നത്. പിന്നീട് പൃഥ്വിരാജിന് ടോവിനോ നൽകിയ മറുപടിയും ഏറെ ശ്രദ്ധേയമായിരുന്നു. പഠിക്കുന്ന കാലം മുതൽ കോപി അടിക്കുന്നത് ശീലമായതുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നും ടോവിനോ സൂചിപ്പിക്കുകയുണ്ടായി. ടോവിനോ, പൃഥ്വിരാജ് എന്നിവരുടെ വർക്ക്ഔട്ട് ചിത്രങ്ങൾ ഇപ്പോളും സോഷ്യൽ മീഡിയയിൽ വൈറലാണ്. ലോക്ക് ഡൗൺ സമയത്ത് ഫിറ്റ്നെസിന് ഏറെ പ്രാധാന്യം നൽകിയ വ്യക്തികൾ കൂടിയാണ് ഇവർ. ടോവിനോ നായകനായിയെത്തുന്ന മിന്നൽ മുരളിയുടെ ടീസർ യൂ ട്യൂബിൽ ഇപ്പോളും ട്രെൻഡിങ്ങിലാണ്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.