[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ദുൽഖറാണോ മമ്മൂട്ടിയാണോ കാർ ലൗവർ? തുറന്ന് പറഞ്ഞു ദുൽഖർ സൽമാൻ

മലയാള സിനിമയിലെ യുവനടന്മാരിൽ ഏറ്റവും ശ്രദ്ധേയമായ താരമാണ് ദുൽഖർ സൽമാൻ. ഇപ്പോൾ അന്യ ഭാഷ ചിത്രങ്ങളിൽ താരം നിറഞ്ഞു നിൽക്കുകയാണ്. തമിഴ്, മലയാളം, ഹിന്ദി, തെലുഗ് എന്നീ ഭാഷകളിൽ ചുറങ്ങിയ കാലങ്ങൾ കൊണ്ട് നായക വേഷം കൈകാര്യം ചെയ്യുവാൻ ദുൽഖറിന് സാധിച്ചു. റിയൽ ലൈഫിൽ ആഡംബര വാഹനങ്ങൾ ഒടിക്കുന്ന കാര്യത്തിൽ ഏറെ കമ്പുള്ള വ്യക്തിയാണ് ദുൽഖർ സൽമാൻ. അടുത്തിടെ ദുൽഖർ, പ്രിഥ്വിരാജ് എന്നിവർ സ്പോർട്സ് കാറുമായി മിന്നിച്ചു പോയത് സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചാവിഷയം ആയിരുന്നു. റെഡ് എഫ്.എം മിന്റെ ഒരു അഭിമുഖത്തിൽ ദുൽഖർ സൽമാനോട് ഒരു രസകരമായ ഒരു ചോദ്യം ചോദിക്കുകയുണ്ടായി.

ഏറ്റവും കാർ ലൗവർ മമ്മൂട്ടിയാണോ ദുൽഖർ ആണോ എന്നായിരുന്നു ചോദ്യം. ഒട്ടും തന്നെ ആലോചിക്കാതെ ദുൽഖർ സ്വന്തം പേര് തന്നെ പറയുകയായിരുന്നു. മലയാള സിനിമയിലെ സീനിയർ നടന്മാരിൽ കാറുകളോട് ഏറെ കമ്പമുള്ള വ്യക്തിയാണ് മമ്മൂട്ടി. ഏത് തരം കാറുകളും വളരെ അനായാസമായി ഓടിക്കുകയും കാറുകളുടെ കളക്ഷൻ തന്നെ മമ്മൂട്ടിയ്ക്കുണ്ട്. മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന ഈ അപ്പനും മകനും ഡ്രൈവിംഗ് ഏറെ ഇഷ്ടപ്പെടുന്ന വ്യക്തികളാണ്. ഡ്രൈവിങ്ങാണ് തന്റെ മെയിൻ ഐറ്റം എന്ന് ദുൽഖർ അഭിമുഖത്തിൽ തുറന്ന് പറയുന്നുണ്ട്. ദുൽഖർ സൽമാൻ നിർമ്മിച്ച മണിയറയിലെ അശോകൻ തിരുവോണ ദിനത്തിൽ നെറ്റ്ഫ്ലിക്‌സിൽപ്രദർശനത്തിന് എത്തിയിരുന്നു. ദുൽഖർ നായകനായിയെത്തുന്ന കുറുപ്പ് എന്ന ചിത്രത്തിന് വേണ്ടിയാണ് സിനിമ പ്രേമികളും ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.