യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തുന്ന ബ്ലെസ്സി ചിത്രമാണ് ആട് ജീവിതം. പ്രശസ്ത രചയിതാവ് ബെന്യാമിന്റെ മാസ്റ്റർപീസ് എന്നു വിശേഷിപ്പിക്കാവുന്ന ആട് ജീവിതം എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഈ ബ്ലെസ്സി- പൃഥ്വിരാജ് ചിത്രം. ഇതിന്റെ ജോർദാനിലെ ഷെഡ്യൂൾ കഴിഞ്ഞു തിരിച്ചെത്തിയ ബ്ലെസ്സിയും പൃഥ്വിരാജ് സുകുമാരനുമടക്കമുള്ള ഷൂട്ടിങ് സംഘം ഇപ്പോൾ ഹോം ക്വറന്റീനിലാണ്. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ചും പൃഥ്വിരാജ് എന്ന നടനെക്കുറിച്ചുമെല്ലാം ഒരു ആരാധിക എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിലാണ് വൈറൽ ആവുന്നത്. ജീന എന്നു പേരുള്ള ഒരു പൃഥ്വിരാജ് ആരാധികയാണ് ഈ കുറിപ്പ് രചിച്ചിരിക്കുന്നത്.
തന്റെ കുറിപ്പിൽ ജീന പറയുന്ന വാക്കുകൾ ഇങ്ങനെ, ആടുജീവിതത്തിനായുള്ള പൃഥ്വിരാജ് എന്ന നടന്റെ ഡെഡിക്കേഷനും ആത്മാർത്ഥതയുമൊക്കെ കണ്ടു മലയാളി മുഴുവൻ ഞെട്ടിയിരിക്കുകയാണ്. അതിന്റെ ഓരോ പോസ്റ്ററും ഫോട്ടോകളും വാർത്തകളുമെല്ലാം വളരെ ഉത്സാഹത്തോടെ കാണുന്ന- വായിക്കുന്ന ഒരു ഫാൻ ഗേൾ ആണ് ഞാനും. ഓരോനിമിഷവും ആടുജീവിതം സ്‌ക്രീനിൽ കാണാനായി ആകാംഷയിലുമാണ്. അനുദിനം മനുഷ്യനിൽനിന്നും ആടിലേയ്ക്ക് പരിണമിയ്ക്കുന്ന നജീബ് എന്ന വ്യക്തിയെ രാജു ചേട്ടൻ എങ്ങനെയെല്ലാം കൈകാര്യം ചെയ്യും എന്ന ടെൻഷനും ഉണ്ട്.
ഞാൻ കാത്തിരിക്കുന്ന ആടുജീവിതത്തിൽ ഒരു പ്രധാനപ്പെട്ട ഭാഗമുണ്ട്. ബെന്യാമിൻ എന്ന എഴുത്തുകാരൻ അത്രത്തോളം ഹൃദയ സ്പർശി ആയി എഴുതിവച്ച ഭാഗം. നാളുകളായി ജീവിതം മരുഭൂമിയിൽ മരുഭൂമിയിൽ ആടുകൾക്കൊപ്പം എറിയപ്പെട്ട നജീബിന്റെ ഉള്ളിൽ ഒരു സ്ത്രീ സാമിപ്യം ആഗ്രഹിക്കുന്ന അതിനായി ദാഹിക്കുന്ന നിമിഷങ്ങൾ. ഇനി ഒരിക്കലെങ്കിലും ഉണരും എന്ന പുള്ളി പോലും വിചാരിക്കാത്ത, മരക്കാറ്റുപോലെ അദ്ദേഹത്തിലേയ്ക്ക് ഇരമ്പിചെല്ലുന്ന ഒരു തൃഷ്ണ. വർഷങ്ങളോളം ഷണ്ഡൻ ആക്കപ്പെട്ടവന്റെ മനോവേദന. ഒടുവിൽ അവനേറ്റവും പരിപാലിച്ച പോച്ചക്കാരി രമണി എന്ന ആടിൽ അവന്റെ ദാഹം ശമിപ്പിയ്ക്കേണ്ടി വരുന്ന നിസ്സഹായ അവസ്‌ഥ.
ബെന്യാമിൻ എന്ന എഴുത്തുകാരൻ വളരെ ചുരുങ്ങിയ വാക്കുകൾകൊണ്ടുതന്നെ അത് കുറിച്ചിട്ടിട്ടുണ്ട്. ഒറ്റയിരുപ്പിന് അത്രത്തോളം വായിച്ചിട്ട് അവിടുന്ന് മുന്നോട്ട് പോവാൻ കഴിയാതെ ബുക്ക് അടപ്പിച്ചു വച്ച, തൊണ്ടക്കുഴിയിൽ ശ്വാസം കെട്ടിക്കിടന്ന് വീർപ്പുമുട്ടനുഭവിപ്പിച്ച വാചകങ്ങൾ. എഴുത്തിലൂടെ അത്രമേൽ മനോഹരമാക്കിയ രംഗങ്ങളോട് ആ അഭിനേതാവ് എത്രത്തോളം നീതി പുലർത്തി എന്നത് കാണാനാണ് ഞാൻ കാത്തിരിയ്ക്കുന്നത്. അഥവാ ആ ഭാഗം സിനിമയിൽ ഒഴിവാക്കപ്പെട്ടു എങ്കിൽ അത് നജീബിനോടുള്ള വഞ്ചനയാണ്. പക്ഷേ, ഞാൻ വിശ്വസിക്കുന്നത് മുംബൈ പൊലീസ് ചെയ്യാൻ ധൈര്യവും ചങ്കൂറ്റവും കാണിച്ച പൃഥ്വിരാജ് എന്ന അഹങ്കാരിയായ നടനിലാണ്. ഒപ്പം കഥയുടെ പെർഫെക്‌ഷനുവേണ്ടി ഏതറ്റം വരെയും പോകുന്ന ബ്ലെസി എന്ന സംവിധായകനിലും.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.