യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തിയ ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രം ഇപ്പോൾ സൂപ്പർ വിജയം നേടി മുന്നേറുകയാണ്. സച്ചി രചിച്ചു ജീൻ പോൾ ലാൽ ഒരുക്കിയ ഈ ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയാണ് പൃഥ്വിരാജ്. ലിസ്റ്റിൻ സ്‌റ്റീഫനോപ്പം ചേർന്ന് പൃഥ്വിരാജ് നിർമ്മിച്ച ഈ ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്നുണ്ട്. ഒരു സൂപ്പർ താരത്തിന്റെയും അയാളുടെ കടുത്ത ആരാധകന്റെയും കഥ പറയുന്ന ഈ ചിത്രം ഒരു കംപ്ലീറ്റ് എന്റെർറ്റൈനെർ ആണെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ഇപ്പോൾ ഈ ചിത്രം നേടിയ വലിയ വിജയം വലിയ രീതിയിൽ ആഘോഷിച്ചിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരൻ.
ഈ ചിത്രത്തിന് വേണ്ടി ആരാധകർക്ക് വേണ്ടി ഒരു മത്സരം നടത്തുകയും അതിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിജയകളുമായി പൃഥ്വിരാജ് ഹെലികോപ്റ്റർ സഞ്ചാരം നടത്തുകയും ചെയ്തു. പൃഥ്വിരാജ് സുകുമാരനൊപ്പം ലിസ്റ്റിൻ സ്റ്റീഫനും ഈ ഹെലികോപ്റ്റർ സഞ്ചാരത്തിന്റെ ഭാഗം ആയിരുന്നു. ഇതിന്റെ ആദ്യ യാത്ര നടന്നത് കൊച്ചിയിൽ നിന്ന് കോഴിക്കോട് വരെയാണ്. വിജിത എന്ന ആരാധികയാണ് ഈ യാത്രയിൽ പൃഥ്വിരാജിനൊപ്പം ഉണ്ടായിരുന്നത്.
ഇതിനു ശേഷം കോഴിക്കോട് നിന്ന് തിരിച്ചു എറണാകുളത്തേക്കു യാത്ര നടത്തുമ്പോൾ ഹാരിസ് പാലോത് എന്ന ആരാധകൻ ആണ് പ്രിത്വിരാജിനൊപ്പം ഉണ്ടാവുക. എറണാകുളത്തു നിന്ന് അരുൺ കെ ചെറിയാൻ എന്ന ആരാധകനു ഒപ്പം ഹെലികോപ്റ്ററിൽ പൃഥ്വിരാജ് പറക്കുക കൊല്ലത്തേക്ക് ആണ്. അവിടെ നിന്ന് ട്രിവാൻഡ്രം പോകുന്ന പൃഥ്വിരാജ് ജിഷ്ണു എന്ന ആരാധകനു ഒപ്പമാണ് വീണ്ടും കൊച്ചിയിലേക്ക് പറക്കുക . ഇതിനൊപ്പം ചിത്രം കളിക്കുന്ന തീയേറ്ററുകളും പൃഥ്വിരാജ് സന്ദർശിക്കും.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.