മലയാളികളുടെ പ്രിയനടൻ അഭിനയ കുലപതി മോഹൻലാൽ ഇന്ന് തന്റെ അമ്പത്തിയെട്ടാം പിറന്നാൾ ആഘോഷിക്കുകയാണ്. സിനിമയിലും വളരെയധികം ആരാധകർ ഉള്ള അദ്ദേഹത്തിന് പിറന്നാൾ ആശംസകളുമായി നിരവധി പേരാണ് ഇതിനോടകം തന്നെ എത്തുന്നത്. മലയാളത്തിന്റെ പ്രിയ താരത്തിന് ആശംസകളുമായി ഇപ്പോൾ യുവ താരം പ്രിഥ്വിരാജാണ് എത്തിയിരിക്കുന്നത്. ഏറെ കൗതുകമുണർത്തുന്ന പോസ്റ്റുമായാണ് പൃഥ്വിരാജ് എത്തിയത്. L ഏട്ടന് പിറന്നാൾ ആശംസകൾ എന്നായിരുന്നു പോസ്റ്റിലെ വാചകം. L എന്നത് കൊണ്ട് രണ്ടാണ് ഉദ്ദേശിച്ചിരിക്കുന്നത് ലാലേട്ടനും ഒപ്പം പുതുചിത്രമായ ലൂസിഫറും.
കഴിഞ്ഞ ദിവസമായിരുന്നു ആരാധകർ ഏറ്റവുമധികം കാത്തിരുന്ന ചിത്രം ലൂസിഫറിന്റെ ടൈറ്റിൽ ഫോണ്ട് പ്രേക്ഷകർക്ക് മുൻപാകെ എത്തിയത്. വമ്പൻ തരംഗമായ ടൈറ്റിൽ ഫോണ്ടിലെ L എന്ന അക്ഷരം തന്നെയാണ് പ്രിഥ്വിരാജ് പിറന്നാൾ ആശംസകൾ നേരാനായി ഉപയോഗിച്ചിരിക്കുന്നതും എന്നത് ഏറെ കൗതുകവും ആകാംഷയും വർധിപ്പിക്കുന്നു. മോഹൻലാലിന്റെ കടുത്ത ആരാധകൻ ആണ് താനെന്നു മുൻപ് പലതവണ പ്രിഥ്വിരാജ് പറഞ്ഞിട്ടുണ്ടെങ്കിലും മോഹൻലാലിനൊപ്പം ഒരു ചിത്രം ചെയ്യാൻ സാധിച്ചില്ല. എന്നാൽ പ്രിഥ്വിരാജ് ആദ്യമായി സംവിധായകന്റെ വേഷത്തിൽ എത്തുമ്പോൾ തന്നെ അദ്ദേഹത്തിനെ നായകനാക്കി ആ ആഗ്രഹം പൂർത്തീകരിക്കുകയായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ ജൂലൈയോട് കൂടി ഉണ്ടായേക്കും എന്നാണ് അണിയറ വിവരം.ആശിർവാദ് ഫിലിംസിനു വേണ്ടി ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.