[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

പ്രകമ്പനം സൃഷ്ടിച്ച് മോഹൻലാൽ… നീരാളിയുടെ ഗംഭീര ട്രൈലർ എത്തി… ട്രൈലർ കാണാം..

മോഹൻലാൽ ആരാധകർക്ക് സമ്മാനമായി നീരാളിയുടെ ട്രൈലെർ എത്തി. മലയാളത്തിന്റെ അഭിനയ ചക്രവർത്തി മോഹൻലാലിന്റെ പിറന്നാൾ നാടെങ്ങും ആരാധകരും സിനിമ പ്രേക്ഷകരും കൊണ്ടാടുമ്പോൾ പ്രേക്ഷകർക്കുള്ള സാമാനമായി കൂടിയാണ് ചിത്രത്തിന്റെ ട്രൈലെർ എത്തിയത്. ആറു മാസത്തെ ഇടവേളക്ക് ശേഷം എത്തുന്ന മോഹൻലാൽ ചിത്രം അതിനാൽ തന്നെ ആരാധക ആവേശം വളരെയധികമാണ്. ആരാധക പ്രതീക്ഷയോട് ചേർന്ന് നിൽക്കുന്ന ടീസറും പോസ്റ്ററുകളുമാണ് ഇതുവരെയും എത്തിയത് എങ്കിൽ അതിനെയെല്ലാം മറികടക്കുന്ന ഗംഭീര ട്രെയ്‌ലറാണ് ഇന്ന് പുറത്തിറങ്ങിയിരിക്കുന്നത്. അത്യന്തം ആവേശം ഉണർത്തുന്നതും സാഹസികത ഏറെ ഉള്ളതുമായ രംഗങ്ങൾ ചിത്രത്തിൽ ആവോളം ഉണ്ടാകുമെന്നു തന്നെ ട്രൈലെർ ഉറപ്പ് നൽകുന്നുണ്ട്. മാസങ്ങൾക്ക് ശേഷമെത്തുന്ന ചിത്രം ആരാധകർക്ക് ആവേശമാക്കാനുള്ളതെല്ലാം നൽകുമെന്ന് ഇതിനോടകം തന്നെ ഉറപ്പായി കഴിഞ്ഞു.

ബോളീവുഡ് സംവിധായകനായ അജോയ് വർമ്മ മലയാളത്തിൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജെമ്മോളജിസ്റ്റായ സണ്ണിയുടെ കഥയാണ് പറയുന്നത്. ചിത്രത്തിൽ സണ്ണിയായി മോഹൻലാൽ എത്തുമ്പോൾ മോഹൻലാലിന്റെ ഭാര്യയായി എത്തുന്നത് നദിയാ മൊയ്തുവാണ്. ചിത്രത്തിൽ ഇരുവരെയും കൂടാതെ സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തൻ, പാർവതി നായർ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. ബോളീവുഡ് ചിത്രങ്ങൾക്ക് ഛായാഗ്രഹണം ഒരുക്കിയിട്ടുള്ള സന്തോഷ് തുണ്ടിയിലിന്റെ അതിമനോഹര വിഷ്വൽസും ചിത്രത്തിലൂടെ കാണാം. ചിത്രത്തിന്റെ ഗ്രാഫിക്സ് വർക്കുകൾക്കായി ഏതാണ്ട് രണ്ടു മാസത്തോളമാണ് ചിലവഴിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ സോങ് മിക്സിങ് ആവട്ടെ പോളണ്ടിലുമായിരുന്നു നടന്നത്. അതിനാൽ തന്നെയും മലയാള സിനിമയെ ഞെട്ടിക്കാൻ പോന്ന ഒരു ചിത്രമാണ് അണിയറയിൽ ഒരുങ്ങിയിരിക്കുന്നത് എന്ന് തന്നെ പറയാം. മൂൺ ഷോട്ട് എന്റർടൈന്മെന്റ്സ് നിർമ്മിച്ച ചിത്രം വമ്പൻ റിലീസായി ജൂൺ 14നു തീയേറ്ററുകളിൽ എത്തും.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

5 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

6 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

4 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.