പ്രശസ്ത രചയിതാവും സംവിധായകനുമായ സച്ചി രചിച്ചു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അയ്യപ്പനും കോശിയും. ഈ ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോൾ ആരംഭിച്ചു കഴിഞ്ഞു. അനാർക്കലി എന്ന പൃഥ്വിരാജ് നായകനായ ചിത്രത്തിലൂടെ സംവിധായകൻ ആയി അരങ്ങേറിയ സച്ചി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് അയ്യപ്പനും കോശിയും. പൃഥ്വിരാജ്, ബിജു മേനോൻ എന്നിവർ ആണ് ഈ ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത്. ഈ ചിത്രത്തിലെ ലൊക്കേഷൻ സ്റ്റിൽ പുറത്തു വിട്ടു കൊണ്ട് നടൻ പൃഥ്വിരാജ് പറയുന്നത് പ്രേക്ഷകർ ഒരിക്കലും നഷ്ട്ടപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ചിത്രമായി ഇത് മാറും എന്നാണ്. മാസ്സ് ലുക്കിൽ ആണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഒരു മാസ്സ് എന്റർടൈന്മെന്റ് മൂവി ആയാവും ഈ ചിത്രം പ്രേക്ഷകരുടെ മുന്നിൽ എത്തുക എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സച്ചിയുടെ ആദ്യ സംവിധാന സംരംഭമായ അനാർക്കലിയിലും ബിജു മേനോൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സച്ചി രചിച്ച ചേട്ടായീസ്, റൺ ബേബി റൺ എന്നീ ചിത്രങ്ങളിലും വളരെ നിർണ്ണായകമായ വേഷങ്ങൾ ചെയ്തിട്ടുണ്ട് ബിജു മേനോൻ. ജീൻ പോൾ ലാൽ ഒരുക്കുന്ന ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിന്റെ ഷെഡ്യൂൾ പൂർത്തിയാക്കിയതിനു ശേഷമാണ് പൃഥ്വിരാജ് അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ ജോയിൻ ചെയ്തത്. ഡ്രൈവിങ് ലൈസൻസിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും സച്ചി ആണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നീ ബാനെറുകളിൽ പൃഥ്വിരാജ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഡ്രൈവിംഗ് ലൈസൻസ് ക്രിസ്മസ് റിലീസ് ആയി എത്തും എന്നാണ് സൂചന.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.