[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

വീണ്ടുമൊരു ദുർഗാഷ്ടമിക്കു ഒന്നിച്ച് ഗംഗയും നകുലനും; ചിത്രങ്ങൾ സോഷ്യൽ മീഡിയൽ വൈറൽ

മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ രണ്ടു പ്രതിഭകളാണ് സുരേഷ് ഗോപിയും ശോഭനയും. ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച നടീനടന്മാരായ ഇവർ ഒരു കാലത്തു മലയാള സിനിമയിലെ വലിയ താരങ്ങളും ആയിരുന്നു. ആക്ഷൻ സൂപ്പർ സ്റ്റാർ ആയിരുന്നു സുരേഷ് ഗോപി എങ്കിൽ തന്റെ അഭിനയ പ്രതിഭ കൊണ്ട് മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ ലെവലിൽ എത്തിയ താരം ആയിരുന്നു ശോഭന. ഇവർ ഒന്നിച്ച ചിത്രങ്ങൾ എല്ലാം തന്നെ പ്രേക്ഷകർക്ക് പ്രീയപെട്ടതാണ്. അതിൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ ഇഷ്ട്ടപെടുന്ന ചിത്രം ഫാസിൽ സംവിധാനം ചെയ്തു 1993 ഇൽ റിലീസ് ചെയ്ത മണിച്ചിത്രത്താഴ് ആണെന്ന് നിസംശയം പറയാം. മോഹൻലാൽ നായകനായ ചിത്രത്തിൽ സുരേഷ് ഗോപി ശോഭന  എന്നിവർ എത്തിയത് ഭാര്യാ ഭർത്താക്കന്മാർ ആയാണ്. ശോഭനക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും നേടിക്കൊടുത്ത ഈ ചിത്രം അന്ന് വരെയുള്ള മലയാള സിനിമയിലെ എല്ലാ കളക്ഷൻ റെക്കോർഡുകളും തകർത്ത ഇൻഡസ്ട്രി ഹിറ്റ് കൂടിയാണ്.

നകുലൻ, ഗംഗ എന്നിങ്ങനെ ആയിരുന്നു അതിലെ ഇവരുടെ കഥാപാത്രങ്ങളുടെ പേരുകൾ. അതിലെ ഇവർ ഒരുമിച്ചുള്ള രംഗങ്ങൾ ഇന്നും മലയാള സിനിമാ പ്രേമികളുടെ മനസ്സിൽ മായാതെ കിടക്കുന്നുണ്ട്. ഇപ്പോഴിതാ വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ഇരുവരും ഒരുമിച്ചു അഭിനയിക്കുകയാണ്. ശോഭന ഏറെ വർഷങ്ങൾക്കു ശേഷമാണു ഒരു മലയാള സിനിമ ചെയ്യുന്നത് എങ്കിൽ സുരേഷ് ഗോപി കുറച്ചു വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ഒരു വലിയ തിരിച്ചുവരവിന് ആണ് ഒരുങ്ങുന്നത്. ഇപ്പോൾ ദുൽകർ സൽമാൻ നിർമ്മിച്ച് അനൂപ് സത്യൻ രചിച്ചു സംവിധാനം ചെയ്യുന്ന ഫാമിലി ഡ്രാമയിൽ ആണ് ഇവർ ഒരുമിച്ചു എത്തുന്നത്. ആ ചിത്രത്തിന്റെ സെറ്റിൽ നിന്ന് ഇരുവരുമൊത്തുള്ള ഒരു സെൽഫി ഇന്ന് പുറത്തു വന്നിട്ടുണ്ട്.

മണിച്ചിത്രത്താഴ് സിനിമയിലെ ശോഭനയുടെ  പ്രശസ്തമായ ഡയലോഗിനെ ഓർമിപ്പിക്കുന്ന വാക്കുകളോടെയാണ് സുരേഷ് ഗോപി ആ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീണ്ടും ഒരു ദുർഗ്ഗാഷ്ടമി നാളിൽ നകുലനും ഗംഗയും ഒരുമിച്ചു എന്ന രീതിയിൽ ആണ് അദ്ദേഹം ഫോട്ടോക്ക് കാപ്‌ഷൻ കൊടുത്തിരിക്കുന്നത്. ഇന്ന് ദുർഗ്ഗാഷ്ടമി ദിനം ആയതു കൊണ്ട് തന്നെ ആ മണിച്ചിത്രത്താഴ് ബന്ധം വളരെ രസകരമായി  ആരാധകർ ഏറ്റെടുക്കുന്നുമുണ്ട്. 

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

17 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

17 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.