പൃഥ്വിരാജ് സുകുമാരൻ, ആസിഫ് അലി എന്നിവരെ നായകന്മാരാക്കി പ്രശസ്ത സംവിധായകൻ വേണു ഒരുക്കാൻ പോകുന്ന ഏറ്റവും പുതിയ ചിത്രമാണ് കാപ്പ. മഞ്ജു വാര്യർ, അന്ന ബെൻ എന്നിവർ നായികമാരായി എത്തുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ നേരത്തെ തന്നെ പുറത്തു വിട്ടിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത മാസം ഇരുപതു മുതൽ തിരുവനന്തപുരത്തു ആരംഭിക്കും എന്നുള്ള വാർത്തയാണ് പുറത്തു വരുന്നത്. തിരക്കഥാകൃത്തും സംവിധായകനുമായ ജിനു എബ്രഹാമിന്റെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ് കാപ്പ. ഇപ്പോൾ ബ്ലെസി ഒരുക്കുന്ന ആട് ജീവിതം എന്ന ചിത്രത്തിന്റെ ചിത്രീകരവുമായി ബന്ധപെട്ടു ജോർദാനിൽ ഉള്ള പൃഥ്വിരാജ്, അത് പൂർത്തിയാക്കി എത്തി, ജൂണിൽ ആണ് കാപ്പയിൽ ജോയിൻ ചെയ്യുക എന്നും ഏറ്റവും പുതിയ വിവരങ്ങൾ നമ്മളോട് പറയുന്നുണ്ട്.
പൃഥ്വിരാജ്, ആസിഫ് അലി പോലത്തെ നായകന്മാർ ഉണ്ടെങ്കിലും, മഞ്ജു വാര്യർ അവതരിപ്പിക്കുന്ന കഥാപാത്രമാണ് ഈ ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രം എന്നും ചില റിപ്പോർട്ടുകൾ പറയുന്നുണ്ട്. തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്റെ കഥ പറയുന്ന, ജി ആർ ഇന്ദുഗോപൻ രചിച്ച ശംഖുമുഖി എന്ന നോവലിനെ അടിസ്ഥാനമാക്കി ആണ് ഈ ചിത്രം ഒരുക്കുന്നത്. അദ്ദേഹം തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥയും രചിച്ചിരിക്കുന്നത്. തിയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു അബ്രഹാമിനൊപ്പം ഡോൾവിൻ കുര്യാക്കോസ് കൂടി ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുക. കൊട്ട മധു എന്നാണ് ഈ ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇന്ദ്രൻസ്, നന്ദു തുടങ്ങി അറുപതിലധികം നടീനടൻമാർ കാപ്പയിൽ അണിനിരക്കുന്നുണ്ട് എന്നാണ് സൂചന.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.