കഴിഞ്ഞ വർഷത്തിന് മുൻപായിരുന്നു ആ വാർത്ത നമ്മൾ ആദ്യമായി കേട്ടത്. യുവ സൂപ്പർ താരം പ്രിത്വി രാജ് സുകുമാരൻ ശ്രീകൃഷ്ണൻ ആയി ഹരിഹരൻ സംവിധാനം ചെയ്യുന്ന സ്യമന്തകം എന്ന ചിത്രത്തിൽ അഭിനയിക്കുന്നു എന്നായിരുന്നു ആ വാർത്ത. വലിയ ബഡ്ജറ്റിൽ ഒരുങ്ങും എന്ന് പറയപ്പെട്ട ആ ചിത്രം അധികം താമ സിക്കാതെ തന്നെ ചിത്രീകരണം ആരംഭിക്കുമെന്നും അന്ന് വാർത്തകൾ വന്നിരുന്നു. പക്ഷെ പിന്നീട് ആ പ്രോജെക്ടിനെ പറ്റി കൂടുതൽ വാർത്തകൾ ഒന്നും വന്നില്ല എന്ന് മാത്രമല്ല ആ പ്രൊജക്റ്റ് ഉപേക്ഷിക്കപ്പെട്ടു എന്ന് വരെ വാർത്തകൾ പരന്നു. പ്രിത്വി രാജ് വേറെ വമ്പൻ പ്രൊജെക്ടുകൾ അനൗൺസ് ചെയ്യുകയും ചെയ്തു. ആട് ജീവിതം, കർണ്ണൻ, വേലുത്തമ്പി ദളവ, പ്രിത്വിയുടെ ആദ്യ സംവിധാന സംരംഭമായ ലൂസിഫർ എന്നിവ ആയിരുന്നു അവ. എന്നാൽ ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം പ്രിത്വി നായകനാകുന്ന സ്യമന്തകം ഒരുങ്ങുക തന്നെ ചെയ്യും. സംവിധായകൻ ഹരിഹരൻ തന്നെയാണ് ഈ വാർത്തകൾ സ്ഥിതീകരിച്ചു പറയുന്നത്.
ചിത്രത്തിന് പുറകിലുള്ള ജോലികൾ പുരോഗമിക്കുകയാണ് എന്നാണ് സംവിധായകൻ പറയുന്നത്. വലിയ ചിത്രം ആയതു കൊണ്ടാണ് ഇത്രയും സമയം എടുക്കുന്നത് എന്നും അദ്ദേഹം അറിയിച്ചു. കൃഷ്ണന്റെ ഒരു യോദ്ധാവ് എന്ന വശവും കൂടി നമ്മുക്ക് കാണിച്ചു തരുന്ന മഹാഭാരതത്തിലെ ഒരു കഥയാണ് സ്യമന്തക രത്‌നം തേടിയുള്ള യാത്ര. കൃഷ്ണന്റെ യോദ്ധാവ്, കാമുകൻ എന്നീ മുഖങ്ങൾ ആയിരിക്കും ഈ ചിത്രത്തിലെ കഥയിലൂടെ നമ്മുക്ക് മുന്നിൽ എത്തിക്കുന്നത്. ഹരിഹരൻ തന്നെയാണ് ഈ ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നതും.
ഈ ചിത്രത്തിന് വേണ്ടി പ്രിത്വി രാജ് കുതിര ഓട്ടവും വാൾ പയറ്റ് തുടങ്ങിയ മാർഷ്യൽ ആർട്സും പേടിക്കും.ഇപ്പോൾ ആറു മുതൽ ഏഴു വരെ പ്രോജക്ടുകളുടെ തിരക്കിലാണ് പ്രിത്വി രാജ്. അതുകൊണ്ട് ഈ ചിത്രങ്ങൾ എല്ലാം പൂർത്തിയായതിനു ശേഷം മാത്രം ആയിരിക്കും സ്യമന്തകം തുടങ്ങുകയുള്ളു എന്ന് സാരം. ഏതായാലും നമ്മുക്ക് കാത്തിരിക്കാം വെള്ളിത്തിരയിൽ ഒരുങ്ങാൻ പോകുന്ന ആ വിസ്മയത്തിനായി.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.