ഇപ്പോൾ തരംഗമായി മാറുന്ന പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ക്ലബ് ഹൌസ്. മലയാള സിനിമയിലെ പ്രശസ്ത സിനിമാ താരങ്ങൾ മുതൽ ഒട്ടേറെ സെലിബ്രിറ്റികൾ ഇപ്പോൾ ക്ലബ് ഹൗസിലും സ്ഥിരം സാന്നിധ്യമാണ്. ഈ ലോക്ക് ഡൌൺ സമയത്തു ലോകത്തിന്റെ പല കോണിൽ ഇരിക്കുന്നവരുമായി സംസാരിക്കാൻ സാധിക്കുന്നു എന്നതും ലൈവ് ആയി കാര്യങ്ങൾ ചർച്ച ചെയ്യാൻ സാധിക്കുന്നു എന്നതുമാണ് ഈ മാധ്യമത്തിന്റെ ഏറ്റവും വലിയ ഗുണം. ഒട്ടേറെ വിഷയങ്ങൾ ആണ് ദിനം പ്രതി ഇപ്പോൾ ക്ലബ് ഹൌസ് കൂട്ടായ്മകളിൽ ചർച്ച ചെയ്യപ്പെടുന്നത്. എന്നാൽ അതിനൊപ്പം സിനിമാ താരങ്ങളുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിക്കുന്നവരുമുണ്ട്. പലരും തമാശക്ക് വേണ്ടിയാണു അത് ചെയ്യുന്നത് എങ്കിലും ചിലപ്പോഴൊക്കെ അത് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കാറുമുണ്ട്. ഇപ്പോഴിതാ, തന്റെ പേരിൽ ഒരാൾ ക്ലബ് ഹൗസിൽ ഫേക് അക്കൗണ്ട് തുടങ്ങിയെന്നു വെളിപ്പെടുത്തിക്കൊണ്ടും, താൻ ആ മാധ്യമത്തിൽ അംഗമല്ല എന്ന് തുറന്നു പറഞ്ഞു കൊണ്ടും പൃഥ്വിരാജ് സുകുമാരൻ രംഗത്ത് വന്നിരുന്നു. എന്നാൽ സൂരജ് നായർ എന്ന പൃഥ്വിരാജ് ആരാധകനും മിമിക്രി കലാകാരനുമായ ആൾ, താനാണ് അത് ചെയ്തത് എന്നും, തനിക്കു ഒരു തെറ്റ് പറ്റിയതുമാണെന്നു പറഞ്ഞു കൊണ്ട് പ്രിത്വിരാജിനോട് ക്ഷമാപണം നടത്തി സോഷ്യൽ മീഡിയ പോസ്റ്റ് ഇട്ടു.
പൃഥ്വിരാജ് സുകുമാരന്റെ ശബ്ദത്തിലാണ് സൂരജ് ക്ലബ് ഹൗസിലെ ആ ചർച്ചയിൽ സംസാരിച്ചത്. ഏതായാലും സൂരജിന്റെ ക്ഷമാപണം സ്വീകരിച്ച പൃഥ്വിരാജ്, ഇങ്ങനെ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കുന്നതിലെ പ്രശ്നങ്ങളും ചൂണ്ടി കാണിച്ചു. മാത്രമല്ല, സൂരജിന്റെ മിമിക്രി ചെയ്യാനുള്ള കഴിവിനെ അഭിനന്ദിക്കുകയും ചെയ്യുന്നു പൃഥ്വിരാജ്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആണ് പൃഥ്വിരാജ് സൂരജിനെ അഭിന്ദിച്ചു പോസ്റ്റ് ഇട്ടതു. ഈ കഴിവുകൾ സൂരജിനെ ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ എന്നും മലയാള സിനിമയിലെ ഒട്ടേറെ വലിയ കലാകാരൻമാർ മിമിക്രിയിലൂടെ ആണ് ശ്രദ്ധിക്കപ്പെട്ടത് എന്നും പൃഥ്വരാജ് പറയുന്നു. താൻ ക്ലബ് ഹൗസിൽ ഇല്ലെന്നു ഒരിക്കൽ കൂടി പറഞ്ഞു കൊണ്ടാണ് പൃഥ്വിരാജ് തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.