മലയാളികളുടെ പ്രിയതാരം പൃഥ്വിരാജും യുവാക്കളുടെ പ്രിയങ്കരനായ ആന്റണി വർഗ്ഗീസും ഒന്നിക്കുന്നു എന്ന സൂചനകളാണ് പുറത്തുവരുന്നത്. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിന്റെ വലിയ വിജയത്തിലാണ് ആന്റണി വർഗീസ് ഇപ്പോൾ. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ സംവിധാനം ചെയ്ത ടിനു പാപ്പച്ചൻ തന്നെയായിരിക്കും ഈ ചിത്രവും സംവിധാനം ചെയ്യുക എന്നാണ് അനൗദ്യോഗികമായ വിവരങ്ങൾ സൂചിപ്പിക്കുന്നത്. ചിത്രത്തെ പറ്റിയുള്ള ഔദ്യോഗികമായ വിവരം വരും ദിവസങ്ങളിൽ പുറത്തുവിടും എന്നാണ് കരുതുന്നത്. വരുന്ന വാർത്തകൾ സത്യമാണെങ്കിൽ മലയാളത്തിൽ സംഭവിക്കുന്ന ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്ന് ഈ വർഷം തന്നെ സംഭവിക്കുമെന്ന് ഉറപ്പിക്കാം. യുവാക്കളുടെ പ്രിയങ്കരരായ രണ്ട് താരങ്ങൾ ഒന്നിക്കുന്നു അതും എന്നും മികച്ച ചിത്രങ്ങൾ ഒരുക്കുന്ന നായകന്മാർ പ്രതീക്ഷകളും ഏറെയാണ്.
മലയാളികളെ നിരവധി വർഷങ്ങളായി വിസ്മയിപ്പിക്കുന്ന നടനാണ് പൃഥ്വിരാജ്. വ്യത്യസ്ത ചിത്രങ്ങളിലൂടെ മലയാളത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്ന ചിത്രങ്ങൾ ഒരുക്കുന്നതിൽ അദ്ദേഹം വളരെയധികം ശ്രദ്ധിചെലുത്താറുണ്ട്. പുത്തൻ ചിത്രമായ 9 എന്ന സയൻസ് ഫിക്ഷൻ ചിത്രത്തിൽ അഭിനയിക്കുകയാണ് അദ്ദേഹം ഇപ്പോൾ. ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്ത ചിത്രം അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ നായകനായി എത്തിയ ആന്റണി വർഗീസ് ചിത്രത്തിലെ പ്രകടനത്തിലൂടെ വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പിന്നീട് ഒരു വർഷത്തിന് ശേഷമാണ് ആന്റണി വർഗീസ് വീണ്ടുമെത്തുന്നത്. ലിജോ ജോസ് പല്ലിശ്ശേരിയുടെ ശിഷ്യനായ ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചിത്രത്തിലൂടെ വീണ്ടും മലയാളികൾക്ക് മുൻപിൽ എത്തിയ ആന്റണി വർഗീസ്, ചിത്രത്തിലെ പ്രകടനത്തിലൂടെ വീണ്ടും ഞെട്ടിച്ചു. ചിത്രം വമ്പൻ ഹിറ്റായി മാറിക്കൊണ്ടിരിക്കുകയാണ്.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.