നടന്‍ അനില്‍ നെടുമങ്ങാടിന്റെ അപ്രതീക്ഷിത മരണത്തില്‍ നെഞ്ചുലഞ്ഞ് സിനിമാലോകം. നിരവധി പ്രമുഖരാണ് അനിലിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് എത്തിയത്. സുരേഷ് ഗോപി, പൃഥ്വിരാജ്, ബിജു മേനോന്‍ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി. ഒരുമിച്ച് അഭിനയിക്കാൻ വലിയ ആഗ്രഹമായിരുന്നുവെന്ന് സുരേഷ് ഗോപി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. അവിശ്വസനീയമായ മറ്റൊരു കഴിവ് കൂടി ഞങ്ങൾക്ക് നഷ്ടപ്പെട്ടു. ഒരിക്കലും അദ്ദേഹത്തെ നേരിൽ കാണാനുള്ള അവസരം ലഭിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ കഴിവിനെ വളരെയധികം പ്രശംസിച്ചു. അനിലുമായി അഭിനയിക്കാൻ ആഗ്രഹിക്കുകയും ഇതിനകം തന്നെ നിർമ്മാതാക്കളോട് ഇതിനെക്കുറിച്ച് പരാമർശിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ നഷ്ടം പൂർണ്ണമായും എന്റേതാണ്. ആർഐപി അനിൽ നെടുമങ്ങാട് എന്നാണ് സുരേഷ് ഗോപി കുറിച്ചത്. ഇല്ല. എനിക്ക് ഒന്നും പറയാന്‍ കഴിയുന്നില്ല. നിത്യശാന്തിയിലാണെന്ന് വിശ്വസിക്കട്ടെ അനിലേട്ടാ എന്നാണ് പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചത്. ജന്മദിനാശംസകൾ സഹോദരാ. ഇപ്പോൾ നിങ്ങൾക്ക് അവിടെ ഒരു കൂട്ടുണ്ട്. നിങ്ങൾ രണ്ടുപേരും ഒരുമിച്ച് ഒരു ഡ്രിങ്ക് കഴിക്കുകയാവുമെന്ന് പ്രതീക്ഷിക്കുന്നു. ചിയേഴ്സ്. ഞാൻ നിങ്ങളെ മിസ് ചെയ്യുന്നു സച്ചി, എന്നും അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. അനില്‍ ഇനി ഇല്ല എന്നെങ്ങിനെ ഞാന്‍ എന്നെ തന്നെ വിശ്വസിപ്പിക്കും ? എന്നാണ് മരണവാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ ബിജു മേനോന്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.
മലങ്കര ഡാം സൈറ്റിൽ കുളിങ്ങാനിറങ്ങിയ അനിൽ കയത്തിൽപ്പെട്ട് മുങ്ങി മരിക്കുകയായിരുന്നു. ജോജു ജോർജ് നായകനായ സിനിമ പീസിന്‍റെ ഷൂട്ടിങ്ങിനായാണ് അനിൽ തൊടുപുഴയിൽ എത്തിയത്. കെ.സൻഫീർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമായിരുന്നു. ഷൂട്ടിംഗിന്റെ ഇടവേളയിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. പൃഥ്വിരാജും ബിജു മേനോനും പ്രധാനവേഷത്തിൽ എത്തിയ അയ്യപ്പനും കോശിയും എന്ന ചിത്രമാണ് അനിലിന്റേതായി പുറത്തിറങ്ങിയ അവസാന സിനിമ. ചിത്രത്തിലെ സിഐ സതീഷ് കുമാര്‍ എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. സച്ചിയായിരുന്നു ചിത്രത്തിന്റെ സംവിധാനം. സച്ചിയുടെ മരണത്തിന് പിന്നാലെയാണ് അനിലും വിടവാങ്ങിയിരിക്കുന്നത്. സച്ചിയുടെ ജന്മദിനമായ ഇന്നലെ അദ്ദേഹത്തെ അനുസ്മരിച്ച് അനില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്‌റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
This website uses cookies.