തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിന് ശേഷം തിരുവനന്തപുരം മേയർ ആയി അവരോധിക്കപെട്ട ആര്യ രാജേന്ദ്രൻ എന്ന പെൺകുട്ടി പുതിയ ചരിത്രമാണ് രചിച്ചത്. ഇരുപത്തിയൊന്ന് വയസ്സ് മാത്രമുള്ള ആര്യ രാജേന്ദ്രൻ ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയർ ആണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായാണ് ആര്യ രാജേന്ദ്രൻ മത്സരിച്ചു ജയിച്ചത്. ഇപ്പോഴിതാ ആര്യക്കുള്ള ആശംസ സന്ദേശങ്ങൾ പ്രവഹിക്കുന്നതിനിടെ ആര്യയെ തേടിയെത്തിയ ഒരു ഫോൺ കോൾ മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹൻലാലിൻറെയാണ്. ആര്യയ്ക്ക് അഭിനന്ദനം അറിയിച്ചു കൊണ്ടാണ് മോഹൻലാൽ വിളിച്ചത്. തിരുവനന്തപുരം സ്വദേശിയായ മോഹൻലാലിന്റെ വീട് ഇരിക്കുന്ന വാർഡിലെ സ്ഥാനാർത്ഥിയായാണ് ആര്യ മത്സരിച്ചു ജയിച്ചത്. തിരുവനന്തപുരം നഗരത്തെ മനോഹരമാക്കുന്നതിന് തന്‍റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും മോഹന്‍ലാല്‍ ആര്യയോടു പറഞ്ഞു. ആര്യയുടെ ഒപ്പം തന്റെ എല്ലാവിധ പ്രാർഥനകളും ഉണ്ടാകുമെന്നും തിരുവനന്തപുരത്തു എത്തുമ്പോൾ നേരിൽ കാണാമെന്നും അദ്ദേഹം അറിയിച്ചു.
ലാലേട്ടൻ വിളിച്ചത് വലിയ സന്തോഷം നൽകുന്നു എന്നും ലാലേട്ടന്റെ വീടിന്റെ തൊട്ടടുത്താണ് തന്റെ വീടെന്നും ആര്യ പറഞ്ഞു. വീടെവിടെയാണെന്ന് ആളുകൾ ചോദിക്കുമ്പോൾ പറയുന്നത് ലാലേട്ടന്റെ വീടിന്റെ അടുത്താണ് എന്നാണെന്നും ഇപ്പോൾ ലഭിച്ചിരിക്കുന്ന ഈ വലിയ ഉത്തരവാദിത്വം നല്ല രീതിയിൽ കൊണ്ടുപോകാൻ കഴിയുമെന്ന വിശ്വാസമുണ്ട് എന്നും ആര്യ മോഹൻലാലിനോട് പറഞ്ഞു. തിരുവന്തപുരത്തു ലാലേട്ടൻ എത്തുമ്പോൾ നേരിട്ട് കാണാമെന്നു ആര്യയും അദ്ദേഹത്തോട് പറഞ്ഞു. കേരളാ മുഖ്യമന്ത്രി പിണറായി വിജയനും അതുപോലെ സർക്കാർ പ്രവർത്തനങ്ങൾക്കും വലിയ പിന്തുണ നൽകുന്ന മോഹൻലാൽ ഇപ്പോൾ ആര്യയെ വിളിച്ചതും വലിയ രീതിയിലാണ് മാധ്യമ ശ്രദ്ധ നേടുന്നത്. വലിയ മോഹൻലാൽ ആരാധിക കൂടിയാണ് ആര്യയെന്നു സൂചിപ്പിക്കുന്ന, ആര്യയുടെ പഠന സമയത്തെ ഒരു ഫോട്ടോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.