നാല് വർഷം മുൻപ് അനാർക്കലി എന്ന സൂപ്പർ ഹിറ്റ് ചിത്രം പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഒരുക്കി സംവിധായകനായി അരങ്ങേറിയ പ്രശസ്ത രചയിതാവ് സച്ചി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് അയ്യപ്പനും കോശിയും. പൃഥ്വിരാജ് സുകുമാരൻ, ബിജു മേനോൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം രചിച്ചതും സച്ചി തന്നെയാണ്. ഗോൾഡ് കോയിൻ മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ പ്രശസ്ത രചയിതാവും സംവിധായകനുമായ രഞ്ജിത്ത് നിർമ്മിക്കുന്ന ഈ ചിത്രത്തിലെ പുതിയ സ്റ്റിൽ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിക്കുന്നത്. പൃഥ്വിരാജ് സുകുമാരൻ, രഞ്ജിത് എന്നിവരുടെ ഈ ചിത്രത്തിലെ കഥാപാത്രങ്ങളുടെ സ്റ്റിൽ ആണത്.
പൃഥ്വിരാജ് അവതരിപ്പിക്കുന്ന കോശി എന്ന കഥാപാത്രത്തിന്റെ അപ്പൻ ആയാണ് രഞ്ജിത്ത് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. കുര്യൻ എന്നാണു രഞ്ജിത്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. മകൻ കോശി കുഴപ്പക്കാരൻ ആണെങ്കിൽ അപ്പൻ കുര്യൻ അതിലും വലിയ കുഴപ്പക്കാരൻ ആണെന്ന വാക്യത്തോടെയാണ് ഈ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഏതായാലും മാസ്സ് ലുക്കിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള ഈ അപ്പന്റെയും മകന്റെയും സ്റ്റിൽ ആരാധകർക്ക് വലിയ ആവേശമാണ് പകർന്നു നൽകുന്നത്. ഒരു റിട്ടയേർഡ് പട്ടാളക്കാരൻ ആയാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പോലീസുകാരൻ ആണ് ഈ ചിത്രത്തിലെ ബിജു മേനോൻ അവതരിപ്പിക്കുന്ന അയ്യപ്പൻ നായർ എന്ന കഥാപാത്രം.
അന്ന രാജൻ, സിദ്ദിഖ്, അനു മോഹൻ, ജോണി ആന്റണി, അനിൽ നെടുമങ്ങാട്, സാബുമോൻ, ഷാജു ശ്രീധർ, ഗൗരി നന്ദ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ വയനാട് ആണ് നടക്കുന്നത്. പാലക്കാടും ചിത്രീകരണം ഉള്ള ഈ സിനിമ അടുത്ത വർഷം തീയേറ്ററുകളിൽ എത്തും. ജേക്സ് ബിജോയ് സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് സുദീപ് ഇളമണ് ആണ്.രഞ്ജൻ എബ്രഹാം ആണ് ഈ ചിത്രത്തിന്റെ എഡിറ്റർ. പൃഥ്വിരാജ് അഭിനയിക്കുന്ന ഡ്രൈവിംഗ് ലൈസൻസ് എന്ന ജീൻ പോൾ ലാൽ ചിത്രവും രചിച്ചിരിക്കുന്നത് സച്ചി ആണ്. ആ ചിത്രം ഈ വർഷം ക്രിസ്മസിന് എത്തും എന്നാണ് വിവരങ്ങൾ പറയുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.