മലയാളത്തിന്റെ യുവ സൂപ്പർ താരമായ പൃഥ്വിരാജ് സുകുമാരനും തെലുങ്കിലെ സൂപ്പർ താരമായ പ്രഭാസും ഒന്നിക്കുന്നു എന്ന റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്. കെ ജി എഫ് എന്ന ബ്രഹ്മാണ്ഡ കന്നഡ ചിത്രം ഒരുക്കി ഇന്ത്യ മുഴുവൻ പ്രശസ്തനായ സംവിധായകൻ പ്രശാന്ത് നീൽ ഇപ്പോൾ ഒരുക്കുന്ന പുതിയ ചിത്രമാണ് സലാർ. പ്രഭാസ് ആണ് ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ചിത്രത്തിലെ നായക വേഷം ചെയ്യുന്നത്. ബഹുഭാഷാ ചിത്രമായി ഒരുങ്ങുന്ന സലാറിൽ ഒരു നിർണ്ണായക വേഷത്തിൽ പൃഥ്വിരാജ് അഭിനയിക്കും എന്ന വാർത്തകളാണ് ഇപ്പോൾ വരുന്നത്. ഈ വാർത്ത ഇതുവരെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ സ്ഥിതീകരിച്ചിട്ടില്ല എങ്കിലും സോഷ്യൽ മീഡിയയിൽ ഇത് വ്യാപകമായി പ്രചരിക്കുന്നുണ്ട്.
താനൊരു പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഭാഗമാകാൻ സാധ്യത ഉണ്ടെന്നും അതിന്റെ അണിയറ പ്രവർത്തകർ തന്നെ ആ വിവരം ഒഫീഷ്യൽ ആയി പുറത്തു വിടുമെന്നും ഏതാനും മാസങ്ങൾക്ക് മുൻപ് പൃഥ്വിരാജ് ഒരു യൂട്യൂബ് അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. അപ്പോൾ മുതലാണ് സലാറിൽ പൃഥ്വിരാജ് അഭിനയിക്കും എന്ന വാർത്തകൾ വന്നത്. നേരത്തെ മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാൽ ആണ് ഈ ചിത്രത്തിലെ ഒരു പ്രധാന വേഷം ചെയ്യുക എന്നും അതിനു വേണ്ടി 20 കോടി രൂപയാണ് അണിയറ പ്രവർത്തകർ ഓഫർ ചെയ്തത് എന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ തിരക്ക് മൂലം മോഹൻലാലിന് ആ ഓഫർ സ്വീകരിക്കാൻ സാധിച്ചില്ല. ഏതായാലും ഇപ്പോൾ ബ്രോ ഡാഡി, ഗോൾഡ് എന്നീ ചിത്രങ്ങൾ പൂർത്തിയാക്കിയ പൃഥ്വിരാജ് സുകുമാരന് മലയാളത്തിൽ ഇനി കടുവ, ജനഗണമന, ആട് ജീവിതം എന്നീ ചിത്രങ്ങളും പൂർത്തിയാക്കാൻ ബാക്കിയുണ്ട്.
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
This website uses cookies.