അനൗൺസ് ചെയ്ത നിമിഷം മുതൽ മലയാള സിനിമ പ്രേമികളും പ്രിത്വി രാജിന്റെ ആരാധകരും കാത്തിരിക്കുന്ന ചിത്രമാണ് പ്രശസ്ത സംവിധായകൻ ബ്ലെസി പ്രിത്വി രാജിനെ നായകനാക്കി സംവിധാനം ചെയ്യാനൊരുങ്ങുന്ന ആട് ജീവിതം. ഇതേ പേരിൽ ബെന്യാമിൻ എഴുതിയ നോവലിനെ ആധാരമാക്കിയാണ് ചിത്രമൊരുങ്ങുക. ഒട്ടേറെ വലിയ പുരസ്‍കാരങ്ങളും വമ്പൻ ജനപ്രീതിയും നേടിയ ഈ നോവൽ സിനിമയാകുമ്പോൾ ഉള്ള പ്രതീക്ഷകൾ വളരെ വലുതാണ്. കാരണം ഇതൊരു ചലച്ചിത്രമാക്കാൻ അത്ര എളുപ്പമുള്ള ഒരു രചന അല്ല എന്നത് തന്നെ. അതുകൊണ്ട് തന്നെ ഒരുപാട് തയ്യാറെടുപ്പുകൾക്കു ശേഷമാണു ബ്ലെസ്സിയും പ്രിത്വി രാജ് സുകുമാരനും ഈ ചിത്രവുമായി മുന്നോട്ടു പോകുന്നത്. ഈ വരുന്ന നവംബർ മാസത്തിൽ ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
ആട് ജീവിതത്തിലേക്കുള്ള കാസ്റ്റിംഗ് കാൾ പ്രിത്വി രാജ് കഴിഞ്ഞ ദിവസം തന്റെ സോഷ്യൽ മീഡിയ പേജ് വഴി ഷെയർ ചെയ്തിരുന്നു. പല ഷെഡ്യുളുകളിലായി 18 മാസത്തോളം നീണ്ടു നിൽക്കുന്ന വമ്പൻ ചിത്രീകരണമാണ് അണിയറ പ്രവർത്തകർ പ്ലാൻ ചെയ്യുന്നത് എന്ന് മാത്രമല്ല സാങ്കേതികമായി ചിത്രം ലോക സിനിമയുടെ നിലവാരത്തിലേക്കുയർത്താൻ ലോക പ്രശസ്തരായ ഒട്ടനേകം ടെക്നിഷ്യൻസ് ഈ ചിത്രത്തിന്റെ ഭാഗമാകും എന്നും വാർത്തകൾ ഉണ്ട്.
നജീബ് എന്ന പ്രധാന കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ പ്രിത്വി രാജ് അവതരിപ്പിക്കുക. അതിനായി പല ഘട്ടങ്ങളിൽ പ്രിത്വി രാജ് തന്റെ ശരീര ഭാരം കുറയ്ക്കും.
പ്രിത്വി രാജ് ഇപ്പോൾ വിമാനം എന്ന ചിത്രം പൂർത്തിയാക്കുകയാണ്. ജിനു എബ്രഹാം സംവിധാനം ചെയ്ത ആദം ജോൺ ആണ് പ്രിത്വി രാജിന്റെ അടുത്ത റിലീസ്. ഈ ചിത്രം ഓണത്തിന് തീയേറ്ററുകളിൽ എത്തും.
മൈ സ്റ്റോറി, ഡിട്രോയിറ്റ് ക്രോസിങ്, കർണ്ണൻ എന്നിവരും പ്രിത്വി രാജിന്റെ സമീപ ഭാവിയിലെ പ്രൊജെക്ടുകൾ ആണ്. അടുത്ത വര്ഷം മെയ് മാസത്തിൽ പ്രിത്വി തന്റെ പ്രഥമ സംവിധാന സംരംഭമായ ലൂസിഫർ ആരംഭിക്കും. മോഹൻലാലാണ് ചിത്രത്തിലെ നായകൻ.
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്' എന്ന റൊമാൻ്റിക്…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
This website uses cookies.