നവാഗത സംവിധായകനായ നിർമ്മൽ സഹദേവ് പൃഥ്വിരാജ് നായകനാക്കി ഒരുക്കുമെന്ന് അറിയിച്ചിരുന്ന ചിത്രമാണ് ഡിട്രോയിറ്റ് ക്രോസിങ്. എന്ന ചിത്രത്തിന്റെ പേര് താൽക്കാലികമാണെന്നും അതുടനെ മാറുമെന്നും അന്ന് തന്നെ അണിയറ പ്രവർത്തകർ പറഞ്ഞിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ പേര് അണിയറ പ്രവർത്തകർ തീരുമാനിച്ചു കഴിഞ്ഞതായാണ് വാർത്തകൾ വരുന്നത് . ആരാധകർക്ക് ആവേശമാകുന്നു ഒരു മാസ്സ് ടൈറ്റിൽ തന്നെയാണ് ഈ ചിത്രത്തിന് ഇപ്പോൾ നല്കപ്പെട്ടിരിക്കുന്നതു. രണം എന്നാണ് ഈ ചിത്രത്തിന്റെ പുതിയ ടൈറ്റിൽ എന്നാണ് വാർത്തകൾ പ്രചരിക്കുന്നത്. വ്യൂഹം എന്ന പേരും അണിയറ പ്രവർത്തകർ പരിഗണിക്കുന്നുണ്ടെങ്കിലും രണം എന്ന പേരിനോടാണ് കൂടുതൽ പേർക്കും താല്പര്യം എന്നറിയുന്നു. വ്യൂഹം എന്ന പേരിൽ പണ്ടൊരു മലയാള ചിത്രം വന്നിട്ടുണ്ടെന്നതാണ് കാരണം. ഏതായാലും ഔദ്യോഗിക സ്ഥിതീകരണം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. യെസ് സിനിമാസിന്റെ ബാനറിൽ ആനന്ദ് പയ്യന്നൂരാണ് ഈ ചിത്രം നിർമ്മിക്കുക.
അൻവർ , സെല്ലുലോയ്ഡ് എന്നീ ചിത്രങ്ങൾക്ക് ശേഷം മമത മോഹൻദാസ് വീണ്ടും പ്രിത്വി രാജിന്റെ നായികയായെത്തുന്നു ഈ ചിത്രത്തിലൂടെ എന്ന പ്രത്യേകതയും ഇതിനുണ്ട്. സെല്ലുലോയ്ഡ് ഒട്ടനവധി പുരസ്‍കാരങ്ങൾ വാരി കൂട്ടിയ ചിത്രമായിരുന്നു.
വരുന്ന ഓഗസ്റ്റ് പതിനാലു മുതൽ അമേരിക്കയിലാണ് ഈ നിർമ്മൽ സഹദേവ്- പൃഥ്വിരാജ് ചിത്രം ആരംഭിക്കുക. ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ആണ് അമേരിക്കയിലെ ഡിട്രോയിറ്റ്, പ്രശസ്ത തമിഴ് നടൻ നട്ടി, മലയാള നടൻ സുരാജ് വെഞ്ഞാറമൂട് എന്നിവരും ഈ ക്രൈം ത്രില്ലറിന്റെ താരനിരയുടെ ഭാഗമാണ്.
ഇവിടെ എന്ന ചിത്രത്തിൽ ശ്യാമ പ്രസാദിനൊപ്പവും മൺസൂൺ മാന്ഗോസ് എന്ന ഫഹദ് ഫാസിൽ നായകനായ ചിത്രത്തിലും സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് നിർമ്മൽ സഹദേവ്. ഈ ചെറുപ്പക്കാരൻ ചെയ്ത സ്ലീപ് എന്ന് പേരുള്ള ഹൃസ്വ ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിൽ അടക്കം പ്രദർശിപ്പിച്ചു ശ്രദ്ധ നേടിയിരുന്നു.
നിർമ്മൽ സഹദേവ് ചിത്രം പൂർത്തിയാക്കിയത് ശേഷമായിരിക്കും പ്രിത്വി രാജ് ബ്ലെസി സംവിധാനം ചെയ്യുന്ന ആട് ജീവിതത്തിൽ ജോയിൻ ചെയ്യുക. ഇപ്പോൾ പൃഥ്വിരാജ് പ്രദീപ് നായർ സംവിധാനം ചെയ്യുന്ന വിമാനം പൂർത്തിയാക്കുന്ന തിരക്കിലാണ്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.