ഈ കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു കൊറോണ വൈറസിനെതിരെ പോരാടുന്ന ഇന്ത്യയുടെ ഐക്യം പ്രകടിപ്പിക്കാൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നിർദേശ പ്രകാരം ഇന്ത്യൻ ജനത ഐക്യ ദീപം തെളിയിച്ചത്. പ്രധാന മന്ത്രി നടത്തിയ ആഹ്വാനത്തിന് പിന്തുണ നല്‍കിയ മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇട്ട ട്വീറ്റ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയാണ്. പ്രധാനമന്ത്രിയുടെ ആഹ്വാനം വന്നതിനു പിന്നാലെയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി ദീപം തെളിയിക്കല്‍ ആഹ്വാനത്തിന് പിന്തുണ അറിയിച്ചു കൊണ്ടുള്ള വീഡിയോ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പോസ്റ്റ് ചെയ്തത്.നരേന്ദ്ര മോഡി മമ്മൂട്ടിയുടെ ട്വീറ്റിന് റീ ട്വീറ്റ് ചെയ്ത് നന്ദി അറിയിക്കുകയും ചെയ്തു. നേരത്തെ പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത്, ജനത കർഫ്യു എന്നീ പരിപാടികൾക്കും മമ്മൂട്ടി സോഷ്യൽ മീഡിയ വഴി പിന്തുണ നൽകിയിരുന്നു.
മമ്മൂട്ടിക്ക് നന്ദി പറഞ്ഞു കൊണ്ടുള്ള മോദിയുടെ വാക്കുകൾ ഇപ്രകാരം, നന്ദി, മമ്മൂക്ക. ഐക്യത്തിനും സാഹോദര്യത്തിനും വേണ്ടിയുള്ള നിങ്ങളെപ്പോലുള്ളവരുടെ ഹൃദയംഗമമായ ആഹ്വാനമാണ് കോവിഡ് 19 ന് എതിരായ പോരാട്ടത്തില്‍ നമ്മുടെ രാജ്യത്തിന് വേണ്ടത്. ഈ നന്ദി വാക്കുകൾക്കൊപ്പം മമ്മൂട്ടി ഐക്യ ദീപത്തിനു പിന്തുണ നൽകുന്ന വീഡിയോയും മോഡി ട്വീറ്റ് ചെയ്തിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനുമെല്ലാം ഞായറാഴ്ച രാത്രി ഒൻപതു മണിക്ക് വീട്ടിൽ ദീപം തെളിച്ചിരുന്നു. മോഹൻലാൽ, സച്ചിൻ ടെണ്ടുൽക്കർ, അമിതാബ് ബച്ചൻ, അക്ഷയ് കുമാർ, മഹേഷ് ബാബു, അല്ലു അർജുൻ, രജനികാന്ത്, രോഹിത് ശർമ്മ, വിരാട് കൊഹ്‌ലി തുടങ്ങി ഒട്ടേറെ പ്രശസ്തർ അന്നേ ദിവസം ഐക്യ ദീപം തെളിയിച്ചു.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.