[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മമ്മൂട്ടിയുടെ അഭിനയത്തിന് ക്യാമറ പിടിച്ച ദുൽഖർ

ഇന്നലെ രാത്രി ഒമ്പത് മണിക്കാണ് ഞങ്ങൾ ഒരേ കുടുംബം എന്ന പേരിൽ ഇന്ത്യൻ സിനിമയിലെ പ്രമുഖർ ഒന്നിച്ച ഹൃസ്വ ചിത്രം റിലീസ് ചെയ്തത്. ലോക്ക് ഡൌൺ സമയത്തു താരങ്ങൾ തങ്ങളുടെ വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ തന്നെ ഷൂട്ട് ചെയ്ത ഈ ചിത്രത്തിൽ അമിതാബ് ബച്ചൻ, മോഹൻലാൽ, രജനികാന്ത്, മമ്മൂട്ടി, ചിരഞ്ജീവി, രൺബീർ കപൂർ, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര, ദിൽജിത് സിങ്, ശിവരാജ് കുമാർ, സൊനാലി കുൽക്കർണി, പ്രസൂൺജിത് ചാറ്റർജി എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. ഇതിൽ അഭിനയിച്ച ഓരോ അഭിനേതാക്കളും തങ്ങളുടെ മാതൃഭാഷയാണ് ഈ ചിത്രത്തിൽ സംസാരിക്കുന്നതു എന്നതും ശ്രദ്ധേയമാണ്. ഇതിൽ മെഗാ സ്റ്റാർ മമ്മൂട്ടി അഭിനയിച്ചിരിക്കുന്ന ഭാഗം ഷൂട്ട് ചെയ്ത് അയച്ചു കൊടുത്തിരിക്കുന്നത് യുവ താരവും അദ്ദേഹത്തിന്റെ മകനുമായ ദുൽഖർ സൽമാനാണ് എന്നുള്ള റിപ്പോർട്ടുകളാണ് വരുന്നത്.

മോഹൻലാൽ അഭിനയിച്ചിരിക്കുന്ന ഭാഗം ഷൂട്ട് ചെയ്തിരിക്കുന്നത് മകനും താരവുമായ പ്രണവ് മോഹൻലാൽ ആണോയെന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്. സോണി ടെലിവിഷൻ നെറ്റ്‌വർക്ക്‌ ലിമിറ്റഡുമായി സഹകരിച്ചു പ്രസൂൺ പാണ്ഡെ സംവിധാനം ചെയ്ത ഈ ഹൃസ്വ ചിത്രത്തിന്റെ സംപ്രേക്ഷണത്തിലൂടെയും ഇതിന്റെ സ്പോൺസർമാരിൽ നിന്നും ലഭിക്കുന്ന തുക ഇന്ത്യൻ സിനിമയിലെ ദിവസ വേതനക്കാരായ സാധാരണ തൊഴിലാളികൾക്ക് വേണ്ടി വിതരണം ചെയ്യാനുള്ള ഒരുക്കത്തിലാണ് ഇതിന്റെ അണിയറപ്രവർത്തകർ. സോണി ടെലിവിഷൻ നെറ്റ്വർക്കിന്‌ കീഴിലുള്ള ചാനെലുകളിലാണ് ഇന്നലെ ഈ ഹൃസ്വ ചിത്രം സംപ്രേക്ഷണം ചെയ്തത്. കോവിഡ് 19 കാലത്തെ അതിജീവിക്കാൻ നമ്മുക്കു കഴിയുമെന്നും എല്ലാവരും ആരോഗ്യം കാത്തു സൂക്ഷിച്ചു കൊണ്ട് വീടിന് പുറത്തിറങ്ങാതെയിരിക്കണമെന്നും ഇതിലൂടെ അമിതാബ് ബച്ചൻ അഭ്യർഥിച്ചു. ഇന്ത്യൻ സിനിമാ ലോകം ഒരു കുടുംബമാണ് എന്നും അദ്ദേഹം പറയുന്നു.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.