ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി എന്ന ചിത്രം ഒറ്റിറ്റി റിലീസ് ആയെത്തി ശ്രദ്ധ നേടിയ ചിത്രങ്ങളിൽ ഒന്നാണ്. എന്നാൽ ചിത്രത്തിലെ ഭാഷാ പ്രയോഗം വലിയ വിവാദം ആണ് ഉണ്ടാക്കിയത്. ചിത്രത്തിന്റെ ആദ്യം മുതൽ അവസാനം വരെ നിറഞ്ഞു നിന്ന തെറികൾ ആണ് വിവാദത്തിനു കാരണമായത്. എസ് ഹരീഷ് രചിച്ച ഈ ചിത്രം നടൻ ചെമ്പൻ വിനോദും ലിജോ ജോസ് പെല്ലിശ്ശേരിയും ചേർന്നാണ് നിർമ്മിച്ചത്. പതിനെട്ടു വയസ്സിനു മുകളിൽ ഉള്ളവർക്ക് കാണാൻ എന്ന നിർദേശത്തോടെയാണ് സോണി ലൈവ് എന്ന ഒറ്റിറ്റി പ്ലാറ്റ്‌ഫോമിൽ ചിത്രം റിലീസ് ചെയ്തത് എങ്കിലും ഇതിലെ ഭാഷയെ കുറിച്ച് വലിയ വിമർശനം ആണ് ഉണ്ടായതു. സദാചാരത്തെ ഹനിക്കുന്നതാണ് ചിത്രമെന്നും സംസ്കാരത്തെ മാനിക്കാത്ത പ്രവർത്തിയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ചെയ്തത് എന്നും വിമർശനം വന്നു. അവസാനം അത് കേസ് ആയി പൊലീസിന് മുന്നിലും കോടതിക്ക് മുന്നിലും വരെയെത്തി. ഇപ്പോഴിതാ ഇതിനെ കുറിച്ചുള്ള പോലീസ് റിപ്പോർട്ട് പുറത്തു വന്നിരിക്കുകയാണ്.
ഈ സിനിമയിലെ ഭാഷാ പ്രയോഗം ക്രിമിനൽ കുറ്റമായി കാണേണ്ടതില്ലെന്ന് ആണ് ചുരുളി കാണാനായി നിയോഗിച്ച പ്രത്യേക പോലീസ് സംഘത്തിന്റെ ആദ്യ യോഗത്തിലെ തീരുമാനം. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് പരിഗണന നൽകുമെന്നും അവർ അറിയിച്ചു. എന്നാൽ സിനിമയിലെ അശ്ലീല ഭാഷാ പ്രയോഗത്തെ സന്ദർഭവുമായി ചേർത്ത് പരിശോധിക്കുമെന്നും അവർ അറിയിച്ചിട്ടുണ്ട്. എ.ഡി.ജി.പി പദ്മകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചുരുളി സിനിമ കണ്ട് റിപ്പോർട്ട് നൽകുക. എഡിജിപി പദ്മകുമാർ, തിരുവനന്തപുരം റൂറൽ എസ്പി ദിവ്യ ഗോപിനാഥ്, തിരുവനന്തപുരം സിറ്റി അഡ്മിൻ എ.സി.പി എ നസീമ എന്നിവരാണ് ഹൈകോടതി നിർദേശ പ്രകടം റിപ്പോർട്ട് സമർപ്പിക്കാനായി ഈ ചിത്രം കാണുക. സിനിമ കണ്ടതിനു ശേഷമുള്ള ഇവരുടെ ഫൈനൽ റിപ്പോർട്ട് കോടതിക്ക് കൈമാറും. ചെമ്പൻ വിനോദ്, വിനയ് ഫോർ, ജാഫർ ഇടുക്കി, ജോജു ജോർജ്, സൗബിൻ ഷാഹിർ തുടങ്ങി ഒട്ടേറെ താരങ്ങൾ ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.