ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് പ്രയാഗ മാര്ട്ടിന്. അതുപോലെ തന്നെ ട്രോളന്മാരുടെയും പ്രധാന ഇരയാകാറുണ്ട് താരം. തനിക്കെതിരെ വരുന്ന ട്രോളുകളെ കുറിച്ചൊക്കെ നിരവധി വേദികളിൽ പ്രയാഗ പ്രതികരിച്ചിട്ടുമുണ്ട്. ഇത്തരത്തിലുള്ളൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ട്രോൾ ചെയ്യപ്പെടാനോ ട്രോളിലൂടെ അറിയപ്പെടാനോ അല്ല താൻ സിനിമയിലേക്ക് വന്നതെന്നാണ് താരം പറയുന്നത്. ട്രോളുകൾ പോസിറ്റീവ് ആയി തന്നെയാണ് എടുക്കാറുള്ളത്. അതിനെ എന്റർടൈൻ ചെയ്യാനോ പ്രോത്സാഹിപ്പിക്കാനോ പോകാറില്ല. എന്നാൽ വരുന്ന ട്രോളുകളുടെ എല്ലാവിധ മുതലെടുപ്പുകളും താൻ നടത്തുന്നുണ്ടെന്നും പ്രയാഗ പറയുന്നു.
ട്രോളുകളെക്കുറിച്ച് ഇതിന് മുൻപും പ്രയാഗ മാർട്ടിൻ പ്രതികരിച്ചിട്ടുണ്ട്. തന്റെ പേരില് വരാറുള്ള ട്രോളുകളെ ഒരു ആക്രമണമായി കാണുന്നില്ലെന്ന് മുൻപ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം വ്യക്തമാക്കിയിട്ടുണ്ട്. ട്രോള് ആക്രമണമായി കാണാത്ത വ്യക്തിയാണ് ഞാന്. ട്രോളിനെ ആക്രമണമായി കണ്ടിരുന്നെങ്കില് ഞാന് തിരിച്ച് പ്രതികരിക്കുകയോ പരാതിപ്പെടുകയോ ചെയ്തേനെ. അതൊന്നും ഞാന് ചെയ്തിട്ടില്ല. അതിനര്ഥം ഞാനതിനെ ഒരു ആക്രമണമായി കാണുന്നില്ലെന്നും അങ്ങനെ കാണേണ്ട ആവശ്യമില്ലെന്നുമാണ്. ട്രോളിന്റെ ഒരു സബ്ജക്ട് ഞാനാകുന്നത് തീര്ച്ചയായിട്ടും അറിഞ്ഞോ അറിയാതെയോ എന്തോ ഒരു വില എനിക്ക് തരുന്നതിന്റെ തെളിവല്ലേ ? എന്ത് കൊണ്ട് പ്രയാഗ മാര്ട്ടിനെ ട്രോള് ചെയ്യുന്നുവെന്ന് ആരോട് ചോദിച്ചാലും ആര്ക്കും ഒരു ഉത്തരവുമുണ്ടാകില്ലെന്നും പ്രയാഗ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം തെലുങ്കിലെ സൂപ്പര്സ്റ്റാറായ നന്ദമൂരി ബാലകൃഷ്ണയ്ക്കൊപ്പമുള്ള ചിത്രത്തിൽ നിന്ന്, സ്ക്രീന് കെമിസ്ട്രി പോര എന്ന കാരണത്താല് പ്രയാഗയെ പുറത്താക്കിയതായി വാർത്തകൾ വന്നിരുന്നു. പ്രയാഗയ്ക്ക് പകരം പ്രഗ്യ ജയ്സുവാള് നന്ദമൂരി ബാലകൃഷ്ണയുടെ നായികയായെത്തും. ചിത്രത്തില് ഐ എ എസ് ഉദ്യോഗസ്ഥയുടെ വേഷമായിരുന്നു പ്രയാഗയ്ക്ക്. ഈ വാർത്ത പുറത്തുവന്നതിന് പിന്നാലെയും നിരവധി ട്രോളുകളാണ് താരത്തിനെതിരെ പ്രത്യക്ഷപ്പെട്ടത്.
ഫോട്ടോ കടപ്പാട്: Sefin Dzire
ഫോറെൻസിക്കിന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി" ജനുവരി രണ്ടിന്…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത വിടാമുയർച്ചിയിലെ ആദ്യ ഗാനം പുറത്ത്.…
ജീവിതത്തെ സ്വന്തം ഇച്ഛാശക്തിയിലും, ചോരത്തിളപ്പിലും,ബുദ്ധിയും, കൗശലവും,ആളും അർത്ഥവും കൊണ്ടു നേരിട്ട ഒരു മനുഷ്യനുണ്ട് - കടുവാക്കുന്നേൽ കുറുവച്ചൻ.മധ്യ തിരുവതാംകൂറിലെ മീനച്ചിൽ…
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന സൂര്യ 44 ന്റെ ടൈറ്റിൽ ടീസർ റിലീസായി. റെട്രോ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. ക്രിസ്തുമസ് ദിനത്തിൽ…
ക്രിസ്തുമസ് റിലീസ് ചിത്രങ്ങളിൽ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായിമാറിയിരിക്കുകയാണ് സുരാജ് വെഞ്ഞാറമ്മൂട് നായകനായെത്തിയ എക്സ്ട്രാ ഡീസന്റ് മൂവി. ഡാർക്ക് ഹ്യൂമർ ജോണറിൽ ഒരുക്കിയ…
ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സംഗീത സംവിധായകരിൽ ഒരാളാണ് സുഷിൻ ശ്യാം. ട്രെൻഡ് സെറ്റർ ആയ ഗാനങ്ങളാണ് സുഷിൻ…
This website uses cookies.