കഴിഞ്ഞ ദിവസം പ്രശസ്ത നടനും സംവിധായകനുമായ പ്രതാപ് പോത്തൻ ഇട്ട ഒരു ഫേസ്ബുക് പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ മുഴുവൻ ശ്രദ്ധ നേടിയെടുക്കുകയാണ്. ബോബി സിംഹ, വിജയ് സേതുപതി, രാജേഷ് മുരുഗേശൻ, അൽഫോൻസ് പുത്രൻ എന്നിവർ ഒരുമിച്ച് ഇരിക്കുന്ന ഒരു ചിത്രം സഹിതം ആണ് പ്രതാപ് പോത്തന്റെ ഫേസ്ബുക് പോസ്റ്റ്. കാർത്തിക് സുബ്ബരാജ് സ്റ്റേജിലും ഉണ്ടെന്നു ആ പോസ്റ്റിൽ പ്രതാപ് പോത്തൻ പറയുന്നു. താൻ കൂടി വിധികർത്താവ് ആയിരുന്ന കലൈഞ്ജർ ടിവിയിലെ നാളെ ഇയാകുന്നരിൻ എന്ന പ്രോഗ്രാമിലെ ജേതാക്കളായി വർഷങ്ങൾക്കു മുൻപ് തങ്ങൾ തിരഞ്ഞെടുത്ത ടീം ആണിതെന്നു പ്രതാപ് പോത്തൻ പറയുന്നു. തങ്ങളുടെ തീരുമാനം തെറ്റി പോയിട്ടില്ല എന്ന് പറയുകയാണ് പ്രതാപ് പോത്തൻ ഇപ്പോൾ.
ഇവർ എല്ലാവരും സിനിമയിൽ തങ്ങളുടെ വ്യകതിമുദ്ര പതിപ്പിച്ചു കഴിഞ്ഞു. വിജയ് സേതുപതി, ബോബി സിംഹ എന്നിവർ ദേശീയ തലത്തിൽ വരെ ശ്രദ്ധിക്കപ്പെടുന്ന നടൻമാർ ആയി വളർന്നപ്പോൾ കാർത്തിക് സുബ്ബരാജ്, അൽഫോൻസ് പുത്രൻ എന്നിവർ തെന്നിന്ത്യയിലെ എണ്ണം പറഞ്ഞ സംവിധായകരിൽ രണ്ടു പേരും രാജേഷ് മുരുഗേശൻ തിരക്കേറിയ സംഗീത സംവിധായകനും ആയി മാറി. നാളെ റിലീസ് ചെയ്യുന്ന രജനികാന്ത് ചിത്രമായ പേട്ട സംവിധാനം ചെയ്തതും കാർത്തിക് സുബ്ബരാജ് ആണ്. ആ ചിത്രത്തിൽ രജനികാന്തിനൊപ്പം വിജയ് സേതുപതി, ബോബി സിംഹ എന്നിവരും അഭിനയിച്ചിട്ടുണ്ട്. വിജയ് സേതുപതിയെ തമിഴിലെ മുൻനിര നായകനാക്കിയതിലും അതുപോലെ ബോബ്ബ്യ് സിംഹക്കു ദേശീയ പുരസ്‍കാരം അടക്കം നേടിക്കൊടുത്തതിലും കാർത്തിക് സുബ്ബരാജ് എന്ന സംവിധായകൻ വഹിച്ച പങ്കു ചെറുതല്ല. നേരം, പ്രേമം എന്നീ മലയാള ചിത്രങ്ങളിലൂടെയാണ് സംവിധായകൻ അൽഫോൻസ് പുത്രനും സംഗീത സംവിധായകൻ രാജേഷ് മുരുഗേശനും പ്രശസ്തരായതു
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
This website uses cookies.