മോഹൻലാലിൻറെ മകനായ പ്രണവ് മോഹൻലാൽ നായകനായി അരങ്ങേറുന്ന ചിത്രമാണ് ആദി. ജീത്തു ജോസഫ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ഈ ചിത്രം ഇപ്പോൾ പോസ്റ്റ്-പ്രൊഡക്ഷൻ സ്റ്റേജിൽ ആണ്. അടുത്ത മാസം അവസാനത്തോടെ ആദി തീയേറ്ററുകളിൽ എത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്. അതുപോലെ തന്നെ ആദിയുടെ ആദ്യ ടീസർ അധികം വൈകാതെ തന്നെ റിലീസ് ചെയ്യുമെന്നും കഴിഞ്ഞ ദിവസം ജീത്തു ജോസഫ് അറിയിച്ചിരുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ തരംഗമായിരുന്നു. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ മോഹൻലാലിൻറെ എൻട്രിയോട് സാദൃശ്യം ഉള്ള പോലത്തെ പ്രണവിന്റെ ചിത്രമായിരുന്നു ആദ്യ പോസ്റ്ററിൽ വന്നത്. ഇപ്പോഴിതാ ഇന്ന് പുലർത്തു വന്ന ആദിയുടെ മറ്റൊരു പോസ്റ്ററിനും വമ്പൻ സ്വീകരണം ആണ് ലഭിച്ചിരിക്കുന്നത്.
ദൃശ്യം എന്ന മോഹൻലാൽ- ജീത്തു ജോസഫ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനോടാണ് ആദിയുടെ പുതിയ പോസ്റ്ററിനെ ആരാധകർ താരതമ്യം ചെയ്യുന്നത്. ദൃശ്യത്തിലൂടെ മലയാളി പ്രേക്ഷകർക്കിടയിലും ബോക്സ് ഓഫീസിലും മോഹൻലാൽ- ജീത്തു ജോസഫ് ടീം വിസ്മയം സൃഷ്‌ടിച്ച പോലെ , ആദിയിലൂടെ പ്രണവ് മോഹൻലാൽ- ജീത്തു ജോസഫ് ടീം വിസ്മയം സൃഷ്ടിക്കുമോ എന്നാണ് പ്രേക്ഷകർ ഉറ്റു നോക്കുന്നത്. മലയാള സിനിമയിലെ ആദ്യത്തെ അമ്പതു കോടി കളക്ഷൻ നേടിയ ചിത്രമായിരുന്നു ദൃശ്യം. ആ ചിത്രവും ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ തന്നെയാണ് നിർമ്മിച്ചത്.
സിജു വിൽസൺ, ഷറഫുദീൻ, അനുശ്രീ, സിദ്ദിഖ്, അദിതി രവി, ലെന , ജഗപതി ബാബു എന്നിവരും പ്രണവിനൊപ്പം ആദിയിൽ അഭിനയിക്കുന്നുണ്ട്. സതീഷ് കുറുപ്പ് ഛായാഗ്രഹണവും അനിൽ ജോൺസൻ സംഗീത സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റർ അയൂബ് ഖാൻ ആണ്. ഈ ചിത്രത്തിന് വേണ്ടി പാർക്കർ പരിശീലനം നേടിയ പ്രണവിന്റെ തകർപ്പൻ ആക്ഷൻ രംഗങ്ങൾ ആയിരിക്കും ആദിയുടെ ഹൈലൈറ്റ് എന്നറിയുന്നു.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.