പ്രണവ് മോഹൻലാൽ നായകനായി അഭിനയിക്കുന്ന പുതിയ ചിത്രമാണ് ഹൃദയം. പ്രശസ്ത സംവിധായകനും നടനും ഗായകനുമായ വിനീത് ശ്രീനിവാസൻ രചിച്ചു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഒരിടവേളക്ക് ശേഷം ഇപ്പോൾ പുനരാരംഭിച്ചിരിക്കുകയാണ്. സംവിധായകൻ പ്രിയദർശന്റെ മകളും പ്രശസ്ത തെന്നിന്ത്യൻ നടിയുമായ കല്യാണി പ്രിയദർശൻ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ബ്രേക്ക് സമയത്തു ദളപതി വിജയ് നായകനായ മാസ്റ്റർ എന്ന തമിഴ് ചിത്രം കാണാൻ പോയ വിശേഷം പങ്കു വെച്ചിരിക്കുകയാണ് സംവിധായകൻ വിനീത് ശ്രീനിവാസൻ. പ്രണവിനും കല്യാണിക്കുമൊപ്പം തീയേറ്ററിൽ നിന്നെടുത്ത സെൽഫി പങ്കു വെച്ച് കൊണ്ടാണ് മാസ്റ്റർ കാണാൻ പോയ വിശേഷം അദ്ദേഹം ഏവരെയും അറിയിച്ചത്. ചിത്രം കണ്ടു കഴിഞ്ഞു മാസ്റ്റർ ഏറെയിഷ്ടപ്പെട്ടു എന്നും പറഞ്ഞ വിനീത് ശ്രീനിവാസൻ, മാസ്റ്റർ ഒരുക്കിയ ലോകേഷ് കനകരാജിന് അഭിനന്ദനവും അറിയിച്ചു. സാധാരണ മാസ്സ് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായാണ് മാസ്റ്റർ ഒരുക്കിയിരിക്കുന്നതെന്നും വിനീത് അഭിപ്രായപ്പെട്ടു.
ഒരുപാട് വർഷങ്ങൾക്ക് ശേഷം പ്രശസ്ത സിനിമാ നിർമ്മാണ ബാനറായ മേറിലാണ്ട് സിനിമാസ് മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത് ഹൃദയം നിർമ്മിച്ച് കൊണ്ടാണ്. ഈ ബാനറിൽ ഹൃദയം നിർമ്മിക്കുന്നത് വൈശാഖ് സുബ്രഹ്മണ്യമാണ്. നോബിൾ ബാബു തോമസ് സഹനിർമ്മാതാവായി എത്തുന്ന ഈ ചിത്രത്തിൽ അജു വർഗീസ്, ദർശന രാജേന്ദ്രൻ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. മലർവാടി ആർട്സ് ക്ലബ്, തട്ടത്തിൻ മറയത്, തിര, ജേക്കബിന്റെ സ്വർഗ്ഗ രാജ്യം എന്നിവയാണ് വിനീത് ശ്രീനിവാസൻ ഇതിനു മുൻപ് സംവിധാനം ചെയ്ത ചിത്രങ്ങൾ. ഹിഷാം അബ്ദുൽ വഹാബ് സംഗീതമൊരുക്കുന്ന ഈ ചിത്രത്തിൽ നടൻ പൃഥ്വിരാജ് സുകുമാരൻ ഒരു ഗാനമാലപിച്ചിട്ടുണ്ട്
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
കേരളത്തിന് അകത്തും പുറത്തും ഏറെ ഖ്യാതി നേടിയ മാർക്കോ എന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിന് ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' വിഷു റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിന്റെ പുതിയ പോസ്റ്റർ ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്.…
ഡബ്സി, നീരജ് മാധവ്, തിരുമാലി, ബേബി ജീൻ, ഫെജോ, വേടൻ തുടങ്ങിയ ഹിറ്റ് റാപ്പേഴ്സിന്റെ ഗാനങ്ങൾ വാഴുന്ന മലയാള റാപ്പ്…
This website uses cookies.