[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

കേരളത്തിലും തമിഴ്‌നാട്ടിലുമായി നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ ആധാരമാക്കിയ ത്രില്ലർ ചിത്രം

നവാഗതനായ തരുണ്‍ മൂര്‍ത്തി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഓപ്പറേഷന്‍ ജാവ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്. പൃഥ്വിരാജ്, മഞ്ജു വാര്യർ, കീർത്തി സുരേഷ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, നിമിഷ സജയൻ എന്നിവരാണ് തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ 51 സെക്കൻഡ് ദൈർഘ്യമുള്ള ടീസർ റിലീസ് ചെയ്‌തത്‌. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറെന്ന സൂചന നല്‍കുന്നതാണ് ടീസറിലെ രംഗങ്ങള്‍. കേരളത്തിലും തമിഴ്‌നാട്ടിലുമായി നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.  വാസ്തവം,ഒരു കുപ്രസിദ്ധ പയ്യൻ എന്നി ചിത്രങ്ങൾക്കു ശേഷം വി സിനിമാസ് ഇന്റർനാഷണലിന്റെ ബാനറിൽ പത്മ ഉദയ് നിർമ്മിക്കുന്ന ചിത്രം ഫെബ്രുവരി 12ന് തിയേറ്ററുകളില്‍ എത്തും.

വിനായകന്‍, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്,ലുക്ക്മാന്‍,ബിനു പപ്പു, ഇര്‍ഷാദ് അലി, പ്രശാന്ത് അലക്‌സാണ്ടര്‍, ദീപക് വിജയന്‍,പി ബാലചന്ദ്രന്‍, ധന്യ അനന്യ, മമിത ബൈജു, മാത്യൂസ് തോമസ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും നടന്ന സുപ്രധാനമായ പല കേസുകളെയും അടിസ്ഥാനമാക്കി ഒരു വര്‍ഷക്കാലത്തോളം നീണ്ട ഗവേഷണത്തിനൊടുവിലാണ് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്. കേരള പോലീസിന്റെ കുറ്റാന്വേഷണ രീതികളും കുറ്റവാളികളെ ഫ്രെയിം ചെയ്യുന്ന നടപടികളും സത്യസന്ധമായി ആവിഷ്‌ക്കരിക്കുന്നതില്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെന്ന് തരുൺ മൂർത്തി വ്യക്തമാക്കിയിരുന്നു. ഫായിസ് സിദ്ദിഖ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റര്‍ നിഷാദ് യൂസഫാണ്. ജോയ് പോള്‍ എഴുതിയ വരികള്‍ക്ക് ജേക്‌സ് ബിജോയ് ആണ് സംഗീത സംവിധാനം. തെന്നിന്ത്യയിലെ തന്നെ പ്രമുഖ ശബ്ദ സംവിധായകരായ വിഷ്ണുവും ശ്രീ ശങ്കറുമാണ് ജാവയുടെ ശബ്ദമിശ്രണം നിര്‍വ്വഹിച്ചിരിക്കുന്നത്, ഡോള്‍ബി അറ്റ്‌മോസ് 7.1 ലാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം. 

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.