മമ്മൂട്ടി നായകനായ ഭ്രമയുഗം എന്ന സൂപ്പർ ഹിറ്റ് പീരീഡ് ഹൊറർ ത്രില്ലർ ഒരുക്കി ശ്രദ്ധ നേടിയ രാഹുൽ സദാശിവന്റെ പുതിയ ചിത്രത്തിൽ നായകനായി പ്രണവ് മോഹൻലാൽ. അടുത്ത വർഷം ജനുവരിയിലോ ഫെബ്രുവരിയിലോ ആരംഭിക്കാൻ പാകത്തിന് പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ചിത്രം നിർമ്മിക്കുന്നത് വൈ നോട്ട് സ്റ്റുഡിയോസും രാഹുൽ സദാശിവനും ചേർന്നാണ്.
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ വിനീത് ശ്രീനിവാസൻ ചിത്രം “വർഷങ്ങൾക്കു ശേഷം” ത്തിന് ശേഷം പ്രണവ് നായകനായി എത്തുന്ന ചിത്രമാണിത്. നായകനായി ഇതുവരെ അഭിനയിച്ച 4 ചിത്രങ്ങളിൽ 3 ഉം ബ്ലോക്ക്ബസ്റ്റർ ആക്കിയ താരമാണ് പ്രണവ് മോഹൻലാൽ. ജീത്തു ജോസഫ് ഒരുക്കിയ ആദി, വിനീത് ശ്രീനിവാസൻ ഒരുക്കിയ ഹൃദയം എന്നിവയാണ് പ്രണവ് നായകനായ മറ്റു ബ്ലോക്ക്ബസ്റ്ററുകൾ.
വളരെ സെലെക്ടിവ് ആയി മാത്രം സിനിമ ചെയ്യുന്ന താരം കൂടിയാണ് പ്രണവ് മോഹൻലാൽ. മമ്മൂട്ടി ചിത്രമായ ഭ്രമയുഗത്തിലൂടെ വമ്പൻ കയ്യടിയാണ് രാഹുൽ സദാശിവൻ നേടിയത്. അതിനു മുൻപ് ഒടിടി റിലീസ് ആയെത്തിയ ഭൂതകാലം എന്ന ഹൊറർ ചിത്രത്തിലൂടെ പാൻ ഇന്ത്യൻ ശ്രദ്ധയും ഈ സംവിധായകൻ നേടിയിരുന്നു. ഷെയ്ൻ നിഗം ആയിരുന്നു അതിലെ നായകൻ.
പ്രണവ് മോഹൻലാൽ ചിത്രം രാഹുൽ സദാശിവന്റെ നാലാം ചിത്രമാണ്. ഭ്രമയുഗം, ഭൂതകാലം എന്നിവക്ക് മുൻപ് 2013 ൽ റെഡ് റൈൻ എന്നൊരു ചിത്രവും രാഹുൽ ഒരുക്കിയിട്ടുണ്ട്. രാഹുലിന്റെ ഭ്രമയുഗവും വൈ നോട്ട് സ്റ്റുഡിയോസ് ആണ് നിർമിച്ചത്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.