ഡിസംബർ ഒന്നിന് രാവിലെയാണ് മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രമായ എമ്പുരാൻ ചിത്രീകരണം പൂർത്തിയാക്കിയത്. കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഒരു പുതിയ പോസ്റ്റർ പുറത്ത് വിട്ടു കൊണ്ടാണ് ചിത്രീകരണം പൂർത്തിയായ വിവരം അണിയറ പ്രവർത്തകർ അറിയിച്ചത്. പുറത്ത് വന്ന പോസ്റ്റർ ശ്രദ്ധ നേടി എന്ന് മാത്രമല്ല, പോസ്റ്ററിൽ മിലിറ്ററി വേഷത്തിൽ എത്തിയ നടി ആരാണെന്നതും ചർച്ചയായി മാറി.
ഈ ആക്ഷൻ രാജ്ഞി ആരാണെന്ന തിരച്ചിലിനൊടുവിൽ സമൂഹ മാധ്യമങ്ങളിലെ സിനിമാ പ്രേമികൾക്ക് ഉത്തരവും കിട്ടി. ഹോളിവുഡ് നടിയായ കരോലിൻ കോസിയോൾ ആണ് ഈ മോഹൻലാൽ ചിത്രത്തിലെ പുതിയ ആക്ഷൻ താരം. പുതിയതായി റിലീസ് ചെയ്ത ചിത്രത്തിന്റെ പോസ്റ്റർ ഈ നടി കൂടി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പങ്കുവെച്ചതോടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ലൈൻ ഓഫ് ഡ്യൂട്ടി, ഹോളിയോക്സ്, പ്ലാറ്റ്‌ഫോം 7 എന്നീ ഹോളിവുഡ് ചിത്രങ്ങളിലൂടെ ആരാധകരുടെ ശ്രദ്ധ നേടിയ താരമാണ് കരോലിൻ കോസിയോൾ. ഡ്രീം ക്യാച്ചർ എന്ന ചിത്രത്തിലെ അഭിനയത്തിന് ലോസ് ഏഞ്ചൽസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിയായി നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തു ഇവർ.
വിവിധ ഭാഷകളിലെ നിരവധി താരങ്ങൾ എമ്പുരാനിൽ ഉണ്ടെന്നാണ് സൂചന. മോഹൻലാൽ കൂടാതെ മലയാളത്തിൽ നിന്ന് ഈ ചിത്രത്തിൽ അഭിനയിക്കുന്നത് പൃഥ്വിരാജ്, ടോവിനോ തോമസ്, മഞ്ജു വാര്യർ, ഇന്ദ്രജിത്, നൈല ഉഷ, ബൈജു സന്തോഷ്, കലാഭവൻ ഷാജോൺ, സുരാജ് വെഞ്ഞാറമ്മൂട്, ഷൈൻ ടോം ചാക്കോ, മനോജ് കെ ജയൻ, സായ് കുമാർ, സാനിയ ഇയ്യപ്പൻ എന്നിവരാണ്. മുരളി ഗോപി രചിച്ച് , ആശീർവാദ് സിനിമാസ് നിർമ്മിക്കുന്ന ചിത്രം അടുത്ത വർഷം മാർച്ച് 27 നു ആഗോള റിലീസായി എത്തും.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.