പ്രശസ്ത നടനും ഗായകനും സംവിധായകനും രചയിതാവുമൊക്കെയായ വിനീത് ശ്രീനിവാസൻ ഒരു ചിത്രം സംവിധാനം ചെയ്തിട്ടു ഇപ്പോൾ കുറച്ചു നാളുകൾ ആയി. അഭിനയിക്കുന്ന ചിത്രങ്ങളുടെ തിരക്ക് മൂലം സംവിധാനത്തിൽ നിന്ന് മാറി നിന്ന അദ്ദേഹം തന്റെ പുതിയ ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിൽ ആണ്. തന്റെ പുതിയ ചിത്രത്തിന്റെ തിരക്കഥ എഴുതി തുടങ്ങി എന്ന് അദ്ദേഹം ഫേസ്ബുക് പോസ്റ്റ് ഇട്ടിരുന്നു. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ പ്രണവ് മോഹൻലാൽ ആണ് നായകനായി എത്തുന്നത്. ഈ ചിത്രത്തിന്റെ ആദ്യഘട്ട ചർച്ചകൾക്കായി വിനീത് പ്രണവിനെ കണ്ടു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
അടുത്ത വർഷം വിഷു റിലീസ് ആയി ഈ ചിത്രം എത്തിക്കാൻ ആണ് പ്ലാൻ എന്നും അറിയുന്നു. ആദി എന്ന ബ്ലോക്ക്ബസ്റ്റർ ജീത്തു ജോസെഫ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച പ്രണവ് മോഹൻലാലിന്റെ രണ്ടാം ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ബോക്സ് ഓഫീസിൽ ചലനങ്ങൾ സൃഷ്ടിച്ചില്ല. അതിനു ശേഷം പ്രണവ് അഭിനയിച്ചത് മോഹൻലാൽ- പ്രിയദർശൻ ചിത്രമായ മരക്കാർ; അറബിക്കടലിന്റെ സിംഹത്തിൽ ആണ്. ഇതിൽ ഒരു അതിഥി താരം പോലെയാണ് പ്രണവ് അഭിനയിച്ചത് എന്നാണ് വിവരം. ഐ വി ശശിയുടെ മകൻ അനി ഐ വി ശശിയുടെ സംവിധായകനായുള്ള അരങ്ങേറ്റ ചിത്രത്തിലും പ്രണവ് ആണ് നായകൻ എന്നാണ് വിവരം. ഈ ചിത്രത്തിന് ശേഷമാണോ വിനീത് ശ്രീനിവാസൻ ചിത്രം ആരംഭിക്കുക എന്നുള്ള കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. നിവിൻ പോളി, ധ്യാൻ ശ്രീനിവാസൻ എന്നിവരെ നായകന്മാരാക്കിയാണ് വിനീത് ശ്രീനിവാസൻ ഇത് വരെ സംവിധാനം ചെയ്തിട്ടുള്ളത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.