[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ബോളിവുഡിൽ വീണ്ടും അങ്കം കുറിക്കാൻ ബാബു ആന്റണി; അക്ഷയ് കുമാർ ചിത്രത്തിലൂടെ തിരിച്ചു വരവ്..!

മലയാള സിനിമയിൽ ഒരു കാലത്തു ആക്ഷൻ റോളുകളിലൂടെ പ്രേക്ഷകരെ ത്രസിപ്പിച്ച നായകൻ ആണ് ബാബു ആന്റണി. നായകനായി മാത്രമല്ല, വില്ലനായും ഏറെ സിനിമകളിൽ അദ്ദേഹം തിളങ്ങിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കിടിലൻ ആക്ഷൻ രംഗങ്ങൾക്ക് ഇന്നും ആരാധകർ ഏറെയാണ്. ഇടക്കാലത്തു അദ്ദേഹം അഭിനയ രംഗത്ത് നിന്ന് ഒന്ന് മാറി നിന്നു എങ്കിലും പിന്നീട് വീണ്ടും സജീവമായി തന്നെ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു. പണ്ട് ബോളിവുഡ് സിനിമകളിൽ വേഷമിട്ടിട്ടുള്ള നടനാണ് അദ്ദേഹം. ഇപ്പോൾ ഒരിക്കൽ കൂടി ബോളിവുഡിൽ അങ്കം കുറിക്കാൻ തയ്യാറെടുക്കുകയാണ്‌ മലയാളത്തിന്റെ സ്വന്തം ആക്ഷൻ സ്റ്റാർ ആയ ബാബു ആന്റണി.

അക്ഷയ് കുമാർ നായകനായി എത്തുന്ന ഈ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അധികം വൈകാതെ തന്നെ പുറത്തു വിടും. അടുത്ത മാസം റിലീസിന് എത്തുന്ന മിഷൻ മംഗൾ ആണ് അക്ഷയ് കുമാറിന്റെ പുതിയ ചിത്രം. അതിനു ശേഷം ബച്ചൻ പാണ്ഡേ, ഹൌസ് ഫുൾ 4, ഗുഡ് ന്യൂസ്, സൂര്യവൻശി, ലക്ഷ്മി ബോംബ് എന്നിവയാണ് അക്ഷയുടേതായി എത്തുന്നത്. 1988 ല്‍ പുറത്തിറങ്ങിയ ഹത്യ എന്ന സിനിമയിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ബാബു ആന്റണിയെ 2012–ല്‍ പുറത്തിറങ്ങിയ എക് ദിവാനാ ഥാ എന്ന ചിത്രത്തിലാണ് അവസാനമായി ബോളിവുഡിൽ കണ്ടത്. തമിഴിൽ ഗൗതം മേനോൻ ഒരുക്കിയ വിണ്ണൈ താണ്ടി വരുവായ എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ആയിരുന്നു അത്. തമിഴിൽ ബാബു ആന്റണി ചെയ്ത അതേ വേഷം തന്നെ അദ്ദേഹം ഹിന്ദിയിലും ചെയ്യുകയായിരുന്നു. ഒമർ ലുലു സംവിധാനം ചെയ്യുന്ന പവർ സ്റ്റാർ എന്ന ഒരു ചിത്രവും ബാബു ആന്റണി നായകനായി എത്തുന്നുണ്ട് എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

webdesk

Recent Posts

നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം ‘ ത്തെ പരാമർശിച്ച് എംഎൽഎ.

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…

4 hours ago

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

1 day ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

This website uses cookies.