ഈ വർഷത്തെ മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് പ്രണവ് മോഹൻലാൽ നായകനായെത്തിയ ഹൃദയം. വിനീത് ശ്രീനിവാസൻ രചിച്ചു സംവിധാനം ചെയ്ത, മെരിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രമണ്യം നിർമ്മിച്ച ഈ ചിത്രം അമ്പതു കോടി ക്ലബിലും ഇടം നേടി. പ്രണവിനൊപ്പം കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരാണ് ഇതിലെ പ്രധാന വേഷങ്ങൾ ചെയ്തത്. ഇപ്പോഴിതാ ഇതിലൂടെ വലിയ കയ്യടി നേടിയ പ്രണവ് മോഹൻലാൽ- കല്യാണി പ്രിയദർശൻ ജോഡികൾ വീണ്ടും ഒന്നിക്കുകയാണെന്ന റിപ്പോർട്ടുകളാണ് വരുന്നത്. ഹൃദയത്തിന്റെ കലാസംവിധായകനായ പ്രശാന്ത് അമരവിളയാണ് ഇത് സംബന്ധിച്ച ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കു വെച്ചത്. പ്രണവിനും കല്യാണിക്കുമൊപ്പമുള്ള ഒരു ചിത്രം പങ്കു വെച്ച് കൊണ്ട്, “വീണ്ടും ഒരുമിക്കാൻ പോകുന്നു” എന്നാണ് പ്രശാന്ത് കുറിച്ചത്.
അഞ്ജലി മേനോൻ സംവിധാനം ചെയ്യാൻ പോകുന്ന പുതിയ ചിത്രത്തിൽ പ്രണവ് മോഹൻലാൽ- കല്യാണി പ്രിയദർശൻ ടീമാണ് പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്നതെന്ന് വാർത്തകൾ വന്നിരുന്നു. ഈ ചിത്രം നിർമ്മിക്കാൻ പോകുന്നത് അൻവർ റഷീദാണെന്നും ഇതിൽ കാളിദാസ് ജയറാമും ഒരു നിർണ്ണായക വേഷം ചെയ്യുമെന്നും സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ വന്നു. ഹൃദയത്തിലെ ഗംഭീര പ്രകടനം പ്രണവിന് മുന്നിൽ കൊണ്ട് വന്നത് ഒട്ടേറെ ഓഫറുകളാണെന്നും, എന്നാൽ തന്റെ അടുത്ത ചിത്രമേതെന്നു പ്രണവ് തീരുമാനിച്ചിട്ടില്ല എന്നുമാണ് പിന്നീട് വന്ന വാർത്തകൾ സൂചിപ്പിച്ചത്. ഹൃദയത്തിനു മുൻപ്, മോഹൻലാൽ നായകനായ പ്രിയദർശൻ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹത്തിലും പ്രണവ് മോഹൻലാൽ- കല്യാണി പ്രിയദർശൻ ടീം ചെറിയ വേഷങ്ങളിൽ ഒന്നിച്ചെത്തിയിരുന്നു. വിനീത് ശ്രീനിവാസൻ, അനി ഐ വി ശശി എന്നിവരും പ്രണവ് നായകനാവുന്ന ചിത്രങ്ങൾ പ്ലാൻ ചെയ്യുകയാണെന്നാണ് സൂചന.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിനായി മാർഷ്യൽ ആർട്സ് അഭ്യസിച്ചു നായികാ താരം കല്യാണി പ്രിയദർശൻ. ഈ…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി അവതരിപ്പിക്കുന്ന "ഡിറ്റക്റ്റീവ് ഉജ്ജ്വലൻ" എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്.…
This website uses cookies.