കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മരക്കാർ: അറബിക്കടലിന്റെ സിംഹം. ഇപ്പോൾ ഹൈദരാബാദിൽ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ലൊക്കേഷൻ സ്റ്റില്ലുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ഇതിനു വേണ്ടി സാബു സിറിൽ ഒരുക്കിയ ബ്രഹ്മാണ്ഡ സെറ്റിന്റെ ചിത്രങ്ങളും , മോഹൻലാൽ, പ്രണവ് മോഹൻലാൽ, അർജുൻ എന്നിവരുടെ സ്റ്റില്ലുകളും സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത് ഈ ചിത്രത്തിലെ ഒരു ഗാന രംഗത്തിന്റെ ലൊക്കേഷൻ ചിത്രമാണ്. പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും ഉൾപ്പെട്ട ഒരു നൃത്ത രംഗത്തിൽ നിന്നുള്ള സ്റ്റിൽ ആണ് ഏറെ ശ്രദ്ധ നേടുന്നത്.
നൃത്ത ചുവടുകളുമായി വായുവിൽ ഉയർന്നു ചാടി നിൽക്കുന്ന പ്രണവും മനോഹരമായ വേഷ വിധാനവുമായി കല്യാണിയും ആരാധകരുടെ മനം കവരുകയാണ്. അതിമനോഹരമായ ഒരു സെറ്റിൽ ആണ് ഈ ഗാനം ചിത്രീകരിക്കുന്നതെന്നും നമ്മുക്ക് ഈ ചിത്രത്തിൽ കാണാൻ സാധിക്കും. ഏതായാലും ഓരോ ലൊക്കേഷൻ ചിത്രം പുറത്തു വരുന്നതോടെയും ഈ സിനിമയെ കുറിച്ചുള്ള പ്രതീക്ഷകൾ വർധിക്കുകയാണ്. മരക്കാർ നാലാമൻ ആയി താര ചക്രവർത്തി മോഹൻലാൽ എത്തുമ്പോൾ അദ്ദേഹത്തിന്റെ യൗവ്വനകാലമാണ് പ്രണവ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ. കോൺഫിഡന്റ് ഗ്രൂപ്പ് ന്റെ ബാനറിൽ ഡോക്ടർ സി ജെ റോയ്, മൂൺഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ പ്രൊജക്റ്റ് ആണ്. അർജുൻ, സുനിൽ ഷെട്ടി, പ്രഭു, പ്രണവ് മോഹൻലാൽ, മധു, സിദ്ദിഖ്, രഞ്ജി പണിക്കർ , മുകേഷ്, നെടുമുടി വേണു, കീർത്തി സുരേഷ്, മഞ്ജു വാര്യർ, കല്യാണി പ്രിയദർശൻ , പൂജ കുമാർ എന്നിവരാണ് മോഹൻലാലിന് ഒപ്പം ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്‌ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.