[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

അടുത്ത ചിത്രം മോഹൻലാലിനെ നായകനാക്കി; ചിത്രം ഈ വർഷം തന്നെയെന്ന് അരുൺ ഗോപി..!

രാമലീല എന്ന തന്റെ ആദ്യ ചിത്രം തന്നെ ബ്ലോക്ക്ബസ്റ്റർ ആക്കിയ സംവിധായകൻ ആണ് അരുൺ ഗോപി. ദിലീപിനെ നായകനാക്കി ഒരുക്കിയ ഈ ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറി.  അതിനു ശേഷം ഇപ്പോൾ പ്രണവ് മോഹൻലാലിനെ നായകനാക്കി ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രവുമായി എത്തുകയാണ് അരുൺ ഗോപി. ഈ വരുന്ന ജനുവരി ഇരുപത്തിയഞ്ചിന് ആണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് റിലീസ് ചെയ്യാൻ പോകുന്നത്. അരുൺ ഗോപി തന്നെ രചന നിർവഹിച്ച ഈ ചിത്രവും നിർമ്മിച്ചിരിക്കുന്നത് രാമലീല നിർമ്മിച്ച ടോമിച്ചൻ മുളകുപാടം ആണ്. ഇപ്പോഴിതാ തന്റെ അടുത്ത ചിത്രം ഏതാണെന്നും അരുൺ ഗോപി ഒരു മാധ്യമ അഭിമുഖത്തിൽ വെളിപ്പെടുത്തി കഴിഞ്ഞു.

മലയാളത്തിന്റെ താര ചക്രവർത്തി മോഹൻലാൽ നായകനായ ചിത്രമായിരിക്കും താൻ അടുത്തതായി ഒരുക്കുക എന്നും ആ ചിത്രം ഈ വർഷം തന്നെ ഉണ്ടാകും എന്നും അരുൺ ഗോപി പറഞ്ഞു. ടോമിച്ചൻ മുളകുപാടം തന്നെയാണ് ഈ മോഹൻലാൽ- അരുൺ ഗോപി ചിത്രവും നിർമ്മിക്കുക. നൂറ്റിയന്പത് കോടി ക്ലബ്ബിൽ എത്തിയ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായ പുലിമുരുകന് ശേഷം മോഹൻലാൽ- ടോമിച്ചൻ മുളകുപാടം ടീം ഒരിക്കൽ കൂടി ഒന്നിക്കുന്ന ചിത്രവുമായിരിക്കും ഇത്. താൻ തന്നെയാണ് ഈ ചിത്രം രചിക്കാൻ പോകുന്നത് എന്നും ഇതിന്റെ കഥ പൂർത്തിയായതായും അരുൺ ഗോപി പറഞ്ഞു. കഥാപാത്രങ്ങളെ കുറിച്ചും മറ്റു കാര്യങ്ങളെ കുറിച്ചും ചർച്ച നടത്തി അതിന്റെ എഴുത്തുപരിപാടികളിലേക്കു ഉടനെ കടക്കുമെന്നും അരുൺ ഗോപി കൂട്ടിച്ചേർത്തു. ചിത്രത്തിന്റെ സ്വഭാവത്തെ കുറിച്ചൊന്നും പറയാറായിട്ടില്ല എന്നും അരുൺ ഗോപി വെളിപ്പെടുത്തി.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.