1987 ഇൽ മോഹൻലാലിനെ നായകനാക്കി കെ മധു സംവിധാനം ചെയ്ത ചിത്രമാണ് ഇരുപതാം നൂറ്റാണ്ടു. മലയാള സിനിമയിലെ അന്ന് വരെയുള്ള എല്ലാ കളക്ഷൻ റെക്കോർഡുകളും തിരുത്തി കുറിച്ച ഈ ചിത്രം അന്ന് ട്രെൻഡ് സെറ്റെർ ആയി മാറിയിരുന്നു. സൂപ്പർ താരമായ മോഹൻലാലിനൊപ്പം അന്ന് ഈ ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തിയത് പിന്നീട് മലയാളത്തിലെ സൂപ്പർ താരമായി മാറിയ സുരേഷ് ഗോപി ആണ്. ഇരുപതാം നൂറ്റാണ്ടിൽ സാഗർ ഏലിയാസ് ജാക്കി ആയി മോഹൻലാലും ശേഖരൻ കുട്ടി എന്ന വില്ലൻ ആയി സുരേഷ് ഗോപിയും അരങ്ങു തകർത്തു. ഇപ്പോഴിതാ ഇരുപത്തിയൊന്ന് വർഷങ്ങൾക്കു ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടു എന്ന ചിത്രത്തിലൂടെ ഈ താരങ്ങളുടെ മക്കൾ ഒന്നിക്കുകയാണ്.
പ്രണവ് മോഹൻലാൽ നായകനാവുന്ന ഈ ചിത്രത്തിൽ ഗോകുൽ സുരേഷും ഒരു നിർണ്ണായക വേഷം അവതരിപ്പിക്കും എന്നാണ് സൂചന, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ക്യാപ്‌ഷൻ ഇട്ടു ഗോകുൽ സുരേഷ് തന്നെയാണ് തന്റെ പുതിയ ചിത്രം സോഷ്യൽ മീഡിയയിലൂടെ പുറത്തു വിട്ടത്. ഒരു അച്ചായൻ ലുക്കിൽ മുണ്ടു മടക്കിയുടുത്തു നിൽക്കുന്ന ഗോകുലിന്റെ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന ഈ ചിത്രം ഒരു റൊമാന്റിക് ആക്ഷൻ ത്രില്ലർ ആയാണ് ഒരുക്കുന്നത്. പീറ്റർ ഹെയ്‌ൻ സംഘട്ടനവും ഗോപി സുന്ദർ സംഗീതവുമൊരുക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കുന്നത് അഭിനന്ദം രാമാനുജൻ ആണ്. അടുത്ത വർഷം ജനുവരി അവസാനത്തോടെ ഈ ചിത്രം റിലീസ് ചെയ്യാൻ ആണ് പ്ലാൻ. പുതുമുഖമായ റേച്ചൽ ആണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.