മലയാള സിനിമയുടെ എക്കാലത്തെയും സൂപ്പര്‍ താരം മോഹന്‍ലാലിന്‍റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ആദി ഷൂട്ടിങ്ങ് എറണാകുളത്ത് ആരംഭിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം സാജ് എര്‍ത്ത് റിസോര്‍ട്ടിലെ ബാങ്ക്വറ്റ് ഹാളിലായിരുന്നു ആദിയുടെ ഷൂട്ടിങിന് വേദി ഒരുങ്ങിയത്.
ദൃശ്യം, മെമ്മറീസ് തുടങ്ങിയ സൂപ്പര്‍ ഹിറ്റുകള്‍ ഒരുക്കിയ ജിത്തു ജോസഫ് ആണ് ആദി സംവിധാനം ചെയ്യുന്നത്. മോഹന്‍ലാലിന്‍റെ മകന്‍ നായകനാകുന്നു എന്ന ഒറ്റ വിശേഷണം കൊണ്ട് തന്നെ സിനിമ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ്. പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്ക് ഒത്തു ഉയരുന്ന ഒരു സിനിമ തന്നെയാകും ആദി എന്ന ആത്മ വിശ്വാസത്തിലാണ് സംവിധായകന്‍.
ആക്ഷന്‍-ഫാമിലി ഡ്രാമ കാറ്റഗറിയില്‍ ഒരുങ്ങുന്ന ആദി എല്ലാതരം പ്രേക്ഷകര്‍ക്കും ആസ്വദിക്കാവുന്ന രീതിയിലാണ് ഒരുക്കുന്നത്. സിദ്ദിഖ്, സിജുവിത്സന്‍, ഷറഫുദ്ദീന്‍ തുടങ്ങിയ ഒരു താര നിരയും ചിത്രത്തിലുണ്ട്.
മോഹന്‍ലാല്‍ ചിത്രമായ ഒന്നാമനിലൂടെ ബാലതാരമായി സിനിമയിലേക്ക് എത്തിയ പ്രണവ്, മേജര്‍ രവി ചിത്രം പുനര്‍ജനിയിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയിരുന്നു. ജിത്തു ജോസഫിന്‍റെ പാപനാശം, ലൈഫ് ഓഫ് ജോസൂട്ടി എന്നീ ചിത്രങ്ങളില്‍ സഹ സംവിധായകന്‍ ആയും പ്രണവ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.