ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിലൊരാൾ ആണ് പ്രകാശ് രാജ്. മികച്ച നടനുള്ള ദേശീയ പുരസ്‌കാരമടക്കം നേടിയിട്ടുള്ള അദ്ദേഹം തെന്നിന്ത്യൻ ഭാഷകളിൽ മാത്രമല്ല ബോളിവുഡിൽ വരെ വളരെ പോപ്പുലറാണ്. നായകനായും വില്ലനായും സഹനടനായുമെല്ലാം പ്രത്യക്ഷപ്പെടുന്ന പ്രകാശ് രാജ് ഒരു സംവിധായകൻ കൂടിയാണ്. തന്റെ ശക്തമായ രാഷ്ട്രീയ നിലപാടുകൾ കൊണ്ടും ജനശ്രദ്ധ നേടിയെടുത്തിട്ടുള്ള പ്രകാശ് രാജ് ഒട്ടേറെ കാരുണ്യ പ്രവർത്തികൾ കൊണ്ടും ഏവരുടെയും ഇഷ്ടം പിടിച്ചു പറ്റിയ വ്യക്തിത്വമാണ്. ഇപ്പോൾ ലോക്ക് ഡൗണിൽ ഉള്ളപ്പോഴും മറ്റുള്ളവരെ സഹായിച്ചു കൊണ്ടിരിക്കുന്ന പ്രകാശ് രാജിന്റെ പുതിയ പ്രസ്താവന സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധയാണ് നേടിയെടുക്കുന്നത്.
ലോക്ഡൗണില്‍ ജീവിതം വഴിമുട്ടിയവർക്കായി ബാങ്ക് ലോണെടുത്തും സഹായിക്കുമെന്നാണ് പ്രകാശ് രാജ് പറയുന്നത്. പ്രകാശ്‌രാജ് ഫൗണ്ടേഷന്‍ നേതൃത്വം നല്‍കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്. തന്റെ സമ്പാദ്യമെല്ലാം ഇപ്പോൾ തീര്‍ന്നുകൊണ്ടിരിക്കുകയാണെന്നും, എന്നാലും ലോക്ഡൗണില്‍ കുടുങ്ങിയവരെ ലോണെടുത്തായാലും താൻ സഹായിക്കുമെന്നും അദ്ദേഹം തന്റെ ട്വീറ്റിൽ പറയുന്നു. തനിക്ക് ഇനിയും സമ്പാദിക്കാമെന്നും, ഇപ്പോള്‍ ജനങ്ങൾ ബുദ്ധിമുട്ടുന്ന ഈ സാഹചര്യത്തില്‍ അല്പം മനുഷ്യപ്പറ്റാണ് ആവശ്യമെന്നു തോന്നുന്നുവെന്നും അദ്ദേഹം വിശദീകരിക്കുന്നു. നമുക്കിതിനെ ഒരുമിച്ച് നേരിടാം, പൊരുതി ജയിക്കാമെന്നും പറഞ്ഞാണ് അദ്ദേഹം തന്റെ വാക്കുകൾ അവസാനിപ്പിക്കുന്നത്.
കോവിഡ് 19 ഭീഷണി മൂലം കഴിഞ്ഞ മാസം അവസാനത്തോടെയാണ് ഇന്ത്യ മുഴുവൻ ലോക്ക് ഡൗണിലായത്. അതോടെ ഒരുപാട് ജനങ്ങൾ ബുദ്ധിമുട്ടിലാണ്. സിനിമാ രംഗം പൂർണമായും നിശ്ചലമായതോടെ സിനിമയിലെ സാധാരണ തൊഴിലാളികളും ദുരിതത്തിലാണ്. തന്റെ മുഴുവൻ ജീവനക്കാർക്കും മെയ് മാസം വരെയുള്ള ശമ്പളം മുൻകൂർ നൽകിയ പ്രകാശ് രാജ്, 30 ദിവസവേതനക്കാരെ തന്റെ ഫാം ഹൗസിൽ താമസിപ്പിച്ചിരിക്കുകയുമാണ്.
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
This website uses cookies.